തട്ടുകടയിൽ ചായ കുടിക്കാനെത്തിയവർ ‘മാതൃകയായി’; 20ാം മിനിറ്റിൽ കുതിച്ചെത്തി അഗ്നിരക്ഷാ സേന
കോഴിക്കോട് ∙ ചീറിപ്പായുന്ന അഗ്നിരക്ഷാ സേനാ യൂണിറ്റുകളും പൊലീസ് വാഹനങ്ങളും നഗരത്തെ വീണ്ടും മുൾമുനയിൽ നിർത്തി. തീപിടിത്തമുണ്ടായതിന്റെ പരിസരത്ത് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം കൂടിയായതോടെ, നഗരം ഇന്നലെ കടുത്ത ആശങ്കയിലുമായിരുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരായ അത്തോളി സ്വദേശി എസ്. സ്വാലിഹ്, പാലക്കാട്…
മദ്യപർക്ക് ‘ഹാപ്പി അവേഴ്സ്’; ബാർ സമയം കൂട്ടുന്നു
തിരുവനന്തപുരം ∙ സംസ്ഥാനത്തു ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാനാണ് നീക്കം. നിലവിൽ ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയാണ്.…
മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് റമസാൻ വ്രതാരംഭം മറ്റന്നാൾ
കോഴിക്കോട് ∙ സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കും. വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ മാസപ്പിറവി കണ്ടതായി വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമസാൻ ഒന്ന് ആയിരിക്കുമെന്ന്…
കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം; എയർപോർട്ട് ഫയർ എൻജിൻ സ്ഥലത്ത്
കോഴിക്കോട് ∙ കോഴിക്കോട് പാളയത്തെ ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തം. ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ 5 ഫയർഎൻജിനുകളാണ് സ്ഥലത്തുള്ളത്. കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടും മൂന്നും…
മദ്യപിച്ചെത്തിയ മകൻ അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞു; വയോധികയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ ∙ കസേരയോടെ മകൻ വലിച്ചെറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല ലക്ഷം വീട് കോളനിയിൽ വി. ശാന്ത (88) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. സംഭവത്തിനു പിന്നാലെ മകൻ സജീവനെ (58) കണ്ണൂർ ടൗൺ…
എപ്സ്റ്റീൻ ഫയലിൽ ഇന്ത്യൻ പെൺകുട്ടി; നഷ്ടപരിഹാരം നൽകാൻ ശ്രമം
ന്യൂഡൽഹി ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയരേഖകളിൽ ഇന്ത്യൻ പെൺകുട്ടിയും ഇരയായിരുന്നെന്ന് വെളിപ്പെടുത്തൽ. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട ഔദ്യോഗിക ഇ-മെയിൽ പ്രകാരം, ഈ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഇന്ത്യയിലെ യുഎസ് എംബസി വഴി അവരെ കണ്ടെത്താൻ…
കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; മരണം മറ്റന്നാൾ വിദേശത്ത് പോകാനിരിക്കെ
ഇടുക്കി ∙ തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശിയായ ജെയ്സ് ബെന്നിയാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് ജെയ്സ് ബെന്നി അപകടത്തിൽ മരിച്ചത്.…
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
തിരുവനന്തപുരം / കൊല്ലം ∙ നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു.…
മുട്ടു കൊണ്ട് സ്പർശിച്ചു, വസ്ത്രം നീക്കി; ബസിൽ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം
കൊച്ചി ∙ ബസ് യാത്രക്കിടെ സ്ത്രീക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ സാബു (52) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ തങ്കമണി സ്വദേശിനിയുടെ പരാതിയിലാണ് സാബു…
പഞ്ചായത്ത് പ്രസിഡന്റിന് ജീവനക്കാരെ സസ്പെൻഡ് ചെയ്യാം: ഹൈക്കോടതി
കൊച്ചി: പഞ്ചായത്ത് പ്രസിഡന്റിന് ഗസറ്റഡ് റാങ്കില്‍ താഴെയുള്ള പഞ്ചായത്ത് ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സസ്പെൻഡ് ചെയ്ത നടപടി ശരിവച്ച ഉത്തരവിലാണ് ജസ്റ്റിസ് എൻ.നഗരേഷ് ഇക്കാര്യം…
















