മീനങ്ങാടിയിൽ ലോറിയിടിച്ച് വയോധികൻ മരിച്ചു
മീനങ്ങാടി: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന മീനങ്ങാടി എളമ്പാശ്ശേരി സ്വദേശി മത്തായി (ചാക്കോ – 65) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ 54-ാം മൈലിന് സമീപത്തായിരുന്നു അപകടം.…
ഉംറ കഴിഞ്ഞെത്തിയ തീർത്ഥാടകൻ യാത്രാമധ്യേ ഹൃദയാഘാതം മൂലം മരിച്ചു
ബത്തേരി: ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ബത്തേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഫെയർലാൻഡിൽ താമസിക്കുന്ന കടവത്ത് മുജീബ് (60) ആണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ എടവണ്ണപ്പാറയിൽ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.ഭാര്യ: സീനത്ത്.…
താമരശ്ശേരി ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി: ഗതാഗത തടസം
താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി കു ടുങ്ങി. രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഏഴാം വളവിൽ വാഹനങ്ങൾ വൺവെയായി കടന്ന് പോവുന്നുണ്ട്. വലിയ മൾട്ടി ആക്സിൽ വണ്ടികൾ കടന്ന് പോവാൻ പ്രയാസം നേരിടും. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ…
വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനിടെ അപകടത്തില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന് മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. വൈദ്യുതി ലൈനുകള്‍ മാറ്റുന്ന പ്രവൃത്തികള്‍ക്കിടെ ആയിരുന്നു അപകടം.
ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ജനവിധി തേടി ഭർത്താവും ഭാര്യയും; കൗതുകമായി അമ്പലവയലിലെ സ്ഥാനാർത്ഥികൾ
അമ്പലവയൽ: തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലവയൽ പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയം കൗതുകമാകുന്നു. ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ഭർത്താവും ഭാര്യയുമാണ് ഇത്തവണ സിപിഎമ്മിനായി ജനവിധി തേടുന്നത്. എടക്കൽ നഗർ സ്വദേശികളായ രഘുവും ഭാര്യ നിഷ രഘുവുമാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്. രഘു…
വയനാട് മെഡിക്കൽ കോളേജിൽ ചരിത്രനേട്ടം; അതിസങ്കീർണമായ തോൾ ശസ്ത്രക്രിയ വിജയകരം
കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തോളെല്ലിനേറ്റ പരിക്ക് ഭേദമാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63-കാരനിലാണ് ‘ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ’ എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രികളിൽ മൂന്നുലക്ഷത്തിലധികം…
പനവല്ലിയിൽ കാട്ടാനയുടെ ആക്രമണം; പതിനാറുകാരന് പരിക്ക്
കാട്ടിക്കുളം: പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാറുകാരന് പരിക്കേറ്റു. എമ്മടി കാരമ വീട്ടിൽ രാജുവിന്റെ മകൻ മുത്തുവിനാണ് പരിക്കേറ്റത്. പുലർച്ചെ രണ്ടുമണിയോടെ സമീപത്തെ കല്യാണവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് മുത്തുവിനെ കാട്ടാന ആക്രമിച്ചത്. നടപ്പാതയ്ക്ക് അരികിലെ വയലിൽ നിന്നിരുന്ന…
കടുവകൾ കാടുവിടുന്നു; നാലുമാസത്തിനിടെ 10 കടുവകളെ പിടികൂടി
പുൽപള്ളി : കടുവ സംരക്ഷണപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ച് കടുവകൾ കാടുവിടുന്നു. ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ 4 മാസത്തിനിടെ വനപാലകർ പിടികൂടിയത് 10 കടുവകളെ. മുൻപെങ്ങുമുണ്ടാവാത്ത ഒരുപ്രതിഭാസമാണിതെന്നു കടുവസംരക്ഷണ അതോറിറ്റിയും വിലയിരുത്തുന്നു. കടുവകൾ കൂടുതലായി കാടിറങ്ങാനുള്ള…
വാടകയ്ക്കെടുത്ത് ലോറികൾ തിരിച്ചുകൊടുത്തില്ല; സഹകരണ സംഘം ഭാരവാഹികൾക്കെതിരെ കേസ്
ലോൺ അടയ്ക്കാമെന്ന വ്യവസ്ഥയിൽ വാടകയ്ക്കെടുത്ത ലോറികളുടെ തിരിച്ചടവ് മുടക്കുകയും വാഹനം തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു. വയനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് ജോസ് പാറപ്പുറം, വൈസ്…
കാട്ടുപോത്ത് വേട്ട: ഒളിവിലായിരുന്ന നാല് പ്രതികൾ കൂടി അറസ്റ്റിൽ
കർണാടക വനത്തിൽ നിന്ന് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിൽ ഒളിവിലായിരുന്ന നാല് പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാപ്പിസെറ്റ് സ്വദേശി ടി.ആർ. വിനേഷ് (39), ചണ്ണോത്തുകൊല്ലി സ്വദേശി കെ.ടി. അഭിലാഷ് (41), കുന്നത്തുകവല സ്വദേശി സണ്ണി…
















