ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്

കണിയാമ്പറ്റ : പച്ചിലക്കാട് റോഡിൽ ഗുഡ്‌സ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഗുഡ്‌സ് ഡ്രൈവറെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം ഭാഗത്തു നിന്നും വന്ന കാർ തെറ്റായ ദിശയിൽ വന്നതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ…

നരസ്സി പുഴയിൽ 48കാരന്റെ മൃതദേഹം കണ്ടെത്തി

പനമരം: പനമരം നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. കോട്ടവയൽ ഉന്നതിയിലെ അയ്യപ്പൻ (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തി മൃതുദേഹം പുഴയിൽ നിന്നും പുറത്തെടുത്തു. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വാഹനാപകടം: 5 പേർക്ക് പരിക്ക്

നടവയലിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്. കാൽനടയാത്രക്കാരുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടവയൽ ഹോളിക്രോസ് ദേവാലയത്തിൽ കുർബാന യ്ക്കായി എത്തിയവരാണ് അപകട ത്തിൽപ്പെട്ടത്.

നാട്ടുകാരുടെ പേടിസ്വപ്നം; ഒടുവിൽ മുട്ടിക്കൊമ്പൻ പിടിയിൽ

ബത്തേരി ∙ വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിവന്ന ‘മുട്ടിക്കൊമ്പൻ’ എന്ന കാട്ടാനയെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു. 13 ദിവസമായി തുടർന്ന ദൗത്യമാണ് വിജയം കണ്ടത്. തുടർനടപടികൾക്കായി സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകളെ എത്തിച്ചു. ‘താത്തൂർ ടസ്കർ 1’…

വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം, കൈമാറിയ 178 വീടുകൾ പോലും താമസ യോഗ്യമായില്ല

    കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം പിന്നിടുന്നു.ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകൾ പോലും താമസ യോഗ്യമായില്ല.എന്ന് താമസം ആരംഭിക്കാൻ കഴിയും എന്ന് ആശങ്കയിലാണ് ദുരന്തബാധിതർ.കുടിവെള്ളം, ഡ്രെയിനേജ്, സെപ്റ്റിക് മാലിന്യനിർമാർജനത്തിനുള്ള പണിപൂർത്തിയായില്ല.ടൗൺഷിപ്പിൽ തൊഴിലാളികളെ കുറച്ചതും…

അതിജീവിതയോട് പോലീസുദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

  കൽപ്പറ്റ: അമ്പലവയൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ അതിജീവിതയോട് മോശമായി പെരുമാറിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.   വയനാട് ജില്ലാ പോലീസ് മേധാവി പരാതിയെകുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്…

കൽപ്പറ്റയിൽ വൻ ലഹരിവേട്ട; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വാണിജ്യാളവിൽ വിൽപ്പനക്ക് സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ലോറി ഡ്രൈവർ പിടിയിൽ. കൽപ്പറ്റ, മുണ്ടേരി, താനിക്കൽ വീട്ടിൽ, വേണുഗോപാൽ(36)നെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും കൽപ്പറ്റ പോലീസും പിടികൂടിയത്.

ബത്തേരിയിൽ വൻ കുഴൽപ്പണ വേട്ട: രണ്ട് പേർ പിടിയിൽ

    ബത്തേരിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 45 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കം സ്വദേശികളായ മുഹമ്മദ്, റഹീം എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നോവ ക്രിസ്കയുടെ അടിഭാഗത്ത് പ്രത്യേക രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. മുത്തങ്ങയിൽ…

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു:ഒരാൾക്ക് പരിക്ക്

കല്പറ്റ : പള്ളിക്കുന്ന് എചോം കനാൽ പരിസരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്. മരമൂല ഉന്നതിയിൽ അശോകന്റെ മകൻ അപ്പു ആണ് മരണപ്പെട്ടത്.   കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കല്പറ്റ കൈനാട്ടി…

കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്ക്

വാകേരി മൂടക്കൊലിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്കേറ്റു.കൈതവേലിൽ തങ്കമ്മയ്ക്കാണ് (80)പരിക്കേറ്റത്.വീടിൻറെ മുറ്റത്ത് നിന്നും ആന എടുത്ത് എറിയുകയായിരുന്നു.കാലിനാണ് പരിക്കേറ്റത്. ഇവരെ   ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.