വീടിന് മുകളിൽ മരം വീണു
മഴക്കെടുതിയിൽ വീടിനു മുകളിൽ മരം വീണു.കാട്ടിക്കുളം അണമലയിലാണ് സംഭവം. പനയ്ക്കുന്നേൽ നാരായണന്റെ വീടിന് മുകളിലാണ് മരം വീണത്. മേൽക്കൂര തകരുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്‌തു.സംഭവ സമയം നാരായണനും, ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി
പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി. സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലർച്ചെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള പോലീസെത്തി പുറത്തെടുത്തു. ഉദ്ദേശം 30-35 വയസ് തോന്നിക്കുന്ന യുവാവിൻ്റേതാണ് മൃതദേഹം. തിരുനെല്ലി പോലീസ്…
ജില്ലയിൽ കനത്തമഴ തുടരുന്നു.താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
ജില്ലയിൽ കനത്തമഴ തുടരുന്നു.താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.പിലാക്കാവിൽ പ്രിയദർശിനി എസ്റ്റേറ്റ് ഭാഗത്തെ 21 കുടുംബങ്ങളെ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലേക്ക് മാറ്റി. തിരുനെല്ലിയിൽ 9 കുടുംബങ്ങളെ എസ്എയുപി സ്‌കൂളിലേക്ക് മാറ്റി. പടിഞ്ഞാറത്തറ വില്ലേജ് പരിധിയിലെ തെങ്ങുമുണ്ട ഗവ.എൽ പി…
ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തി
ഇന്ന് രാവിലെ വൈത്തിരി പോലീസിന്റെ പരിശോധനയില്‍ ലക്കിടി നഴ്സറിക്ക് പിന്‍വശത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീഖിനെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് താമരശ്ശേരി ചുരം ഒമ്പതാം വളവില്‍ നിന്നും ഷെഫീഖ് കൊക്കയിലേക്ക് ചാടിയത്. ഇയാളുടെ വാഹനത്തില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു.
കൽപ്പറ്റ കൈനാട്ടിലെ സ്വകാര്യ ലാബ് അധികൃതർ യുവാവിനെ മർദ്ദിച്ചു
കൽപ്പറ്റ: ക്യാൻസർ രോഗിയായ അമ്മയുടെ ബയോപ്സി റിപ്പോർട്ട് വൈകിയതിനെ കുറിച്ച് ചോദിച്ചതിന് യുവാവിനെ മർദ്ദിച്ചതായി പരാതി.റിപ്പോർട്ട് വൈകും നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ പറഞ്ഞു കൊണ്ട് കൽപ്പറ്റ കൈനാട്ടിയിലുള്ള “ബയോലൈൻ” എന്ന സ്വകാര്യ ലബോറട്ടറി ലാബ് ജീവനക്കാരൻ മർദ്ദിക്കുകയായിരുന്നു. കോട്ടത്തറ കുറുമ്പാലക്കോട്ട…
ചുരത്തിൽ നിന്നും യുവാവ് താഴേക്ക് ചാടി
ചുരത്തിൽ നിന്നും യുവാവ് താഴേക്ക് ചാടി. തിരച്ചിൽ ഊർജ്ജിതം.വാഹനപരിശോധനക്കിടെ ഒമ്പതാം വളവിൽ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് കൊക്കയിലേക്ക് ചാടിയത്. ഇയാളെ കണ്ടെത്താനായി ഡ്രോൺ ഉപയോഗിച്ചുളള പരിശോധന നടത്തും. ഫയർഫോഴ്‌സും പോലീസും നടത്തിയ തിരച്ചിലിൽ വാഹനവും പേഴ്‌സും കണ്ടെത്തി.
ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
വാഴവറ്റ: വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ വെച്ച് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ട് പേര്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കും തടത്തില്‍ അനൂപ് (37), സഹോദരനായ ഷിനു (35) എന്നിവരാണ് മരിച്ചത്. ഷിനുവിന്റെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും , അനൂപിന്റെ മൃതദേഹം കല്‍പ്പറ്റ…
കഞ്ചാവുമായി യുവാവ് പിടിയിൽ
മേപ്പാടി: വില്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി, കാപ്പംകൊല്ലി, കർപ്പൂരക്കാട്, അത്തിക്കൽ വീട്ടിൽ, എ.ആർ. വിഷ്ണു ഗോപാൽ(24)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് രാവിലെ പോലീസ് പട്രോളിംങ്ങിനിടെ മേപ്പാടി…
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു
മാനന്തവാടി: മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം ഇന്ന് രാവിലെ 9 മണിയോടെ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ വൈദ്യുതി പോസ്റ്റ് തകരുകയും തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. മാനന്തവാടി കാനറാ…
വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയോ ഓട്ടോ ഡ്രൈവർ പിടിയിൽ
മാനന്തവാടി: വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി. ദൃക്‌സാക്ഷികളില്ലാതിരുന്ന, വാഹനത്തെ കുറിച്ചോ ഓടിച്ചയാളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാതിരുന്ന കേസിൽ പ്രതി വലയിലായത് പോലീസിന്റെ നിർത്താതെയുള്ള അന്വേഷണത്തിനൊടുവിൽ. നല്ലൂർനാട്, അത്തിലൻ വീട്ടിൽ, എ.വി…