തെരുവ് നായ്ക്കളുടെ ആക്രമണം:400 ഓളം കോഴികളെ കൊന്നു
വയനാട് ബത്തേരി നെന്മേനി മാടക്കരയിൽ കോഴിഫാമിൽ തെരുവ് നായ്ക്കളുടെ ആക്രമണം.400 ഓളം കോഴികളെ കൊന്നു.കുന്നുമ്മൽ കാഞ്ഞിരത്തിങ്കൽ ജമാലിന്റെ ഫാമിൽ ആണ് സംഭവം.32 ദിവസം വളർച്ചയെത്തിയ കോഴികളെയാണ് കൊന്നത്.
പിതാവിന്റെ വിയോഗം;സംസ്ഥാന സ്കൂൾ കായിക മേളയിൽ നിന്നു കണ്ണീരോടെ മടക്കം
തിരുവനന്തപുരം: തോരാത്ത മഴയത്ത് 1500 മീറ്റര്‍ മത്സരത്തിന് ഇറങ്ങാനിരിക്കുകയായിരുന്നു ജെന്നിഫര്‍. ഒരുപക്ഷേ അച്ഛന്‍ ഇനിയില്ലെന്ന് അവളോടു പറയാനാവാതെ ആ മഴ തലതല്ലിക്കരഞ്ഞ് ട്രാക്കിനെ കുതിര്‍ത്തതാവാം.അങ്ങകലെ വയനാട്ടിലെ വീട്ടില്‍ അച്ഛന്റെ ചേതനയറ്റ ശരീരം അവള്‍ മടങ്ങിവരുന്നതും കാത്തിരിക്കുകയായിരുന്നു. ജെന്നിഫര്‍.കെ.ജയ്സന്റെ പിതാവ്…
ഫോൺ വിളിച്ചിട്ട് എടുത്തില്ല; 5 മാസം ഗർഭിണിയായ കാമുകി വീട്ടിലെത്തി, കാമുകൻ പോക്സോ കേസിൽ പിടിയിൽ
അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് കാമുകന്റെ വീട്ടിൽ എത്തി. അമ്പരന്ന വീട്ടുകാർ ഹരിപ്പാട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. പിന്നാലെ യുവാവ് കസ്റ്റഡിയിലായി. ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ഹരിപ്പാട് താമല്ലാക്കലിലെ 23കാരന്റെ വീട്ടിൽ…
കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയില്‍ ഇടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
ബെംഗളൂരു ∙ കൊല്ലേഗൽ–കോഴിക്കോട് ദേശീയപാതയിൽ ബേഗൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 വയനാട് സ്വദേശികൾ മരിച്ചു. 3 പേർക്ക് പരുക്ക്. കമ്പളക്കാട് മക്കിമല കരിഞ്ചേരി വീട്ടിൽ ബഷീർ (53), ബഷീറിന്റെ സഹോദരിയുടെ മകൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഷീറ (28) എന്നിവരാണ്…
അവധിയെടുക്കാൻ വ്യാജ പിഎസ്‌സി ഹാള്‍ടിക്കറ്റ് ഹാജരാക്കി; കണ്ണൂരില്‍ പൊലീസ് ട്രെയിനിക്കെതിരെ അന്വേഷണം
കണ്ണൂർ: അവധി ലഭിക്കാൻ വേണ്ടി വ്യാജ പിഎസ്‌സി ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനിക്കെതിരെ വകുപ്പുതല അന്വേഷണം. കെഎപി നാലാം ബറ്റാലിയൻ റിക്രൂട്ട് പൊലീസ് കോണ്‍സ്റ്റബില്‍ കെവി ജിഷ്‌ണുവിനെതിരെയാണ് അന്വേഷണം. പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫീസറാണ് ജിഷ്‌ണുവിനെതിരെ ടൗണ്‍…
തള്ള് തള്ള്….’; വഴിയിലായി കെഎസ്ആർടിസി ബസ്; ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം
ആലപ്പുഴ: ആലപ്പുഴയിൽ ഡീസൽ തീർന്നതിനെ തുടർന്ന് കെഎസ്ആർടിസി ബസ് വഴിയിലായി. വടകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഡീസൽ തീർന്ന് വഴിയിലായത്. ദേശീയ പാതയിൽ ആലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിലായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് തകരാറിൽ ആയതാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ്…
വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ബസ് നിർത്തരുത്; കെഎസ്ആർടിസിക്ക് വനം വകുപ്പിന്റെ മുന്നറിയിപ്പ്
വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ബസ് നിർത്തരുതെന്ന് കെഎസ്ആർടിസിക്ക് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ഇനിയും ആവർത്തിച്ചാൽ കേസെടുക്കുമെന്നും ചാലക്കുടി എടിഒക്ക് ഷോളയാർ റെയ്ഞ്ച് ഓഫീസർ നൽകിയ കത്തിൽ വ്യക്തമാക്കി. മലക്കപ്പാറ റൂട്ടിൽ ആനയുൾപ്പെടെ റോഡിൽ ഇറങ്ങുമ്പോൾ ബസ് അടുത്തുകൊണ്ടു നിർത്തരുത്. ജീവനക്കാരെ…
കൈക്കൂലിക്കേസിൽ ആർ.ടി.ഒ. ഡ്രൈവർക്ക് ഏഴുവർഷം കഠിനതടവ്
കോഴിക്കോട്: അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് പരിശോധനയുണ്ടെന്ന് മുൻകൂട്ടി വിവരം നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ കൽപ്പറ്റ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഡ്രൈവർക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും. ആർ.ടി.ഒ. ഡ്രൈവർ കെ.എ. ബാലനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. …
തെരുവുനായ ആക്രമണം:മധ്യവയസ്കന് പരിക്ക്
തെരുവുനായ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്.എടവക പുതിയിടംകുന്ന് ഇലഞ്ഞിക്കുഴിയിൽ സജിക്കാണ് തോളിന് പരിക്കേറ്റത്.പുതിയിടംകുന്ന് നല്ലൂർനാട് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
‘എസ്ഐ 4 തവണ ബലാത്സംഗം ചെയ്തു, മാസങ്ങളായി അതിക്രമം’: കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പ്, വനിതാ ഡോക്ടർ ജീവനൊടുക്കി
മുംബൈ∙ മഹാരാഷ്ട്രയിലെ സതാറയിൽ എസ്ഐക്കെതിരെ കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പെഴുതി വനിതാ ഡോക്ടർ ജീവനൊടുക്കി. ജില്ല ആശുപത്രിയിലെ ഡോക്ടറാണ് വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. എസ്ഐ ഗോപാൽ ബദ്നെ തന്നെ നിരന്തരം ശാരീരികവും മാനസികവുമായ അതിക്രമത്തിന് വിധേയയാക്കുകയാണെന്നും അദ്ദേഹമാണ് തന്റെ മരണത്തിനു കാരണമെന്നും കുറിപ്പിൽ…
















