ഡമ്മിബാലറ്റില്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരോ ചിഹ്നമോ പാടില്ല

Spread the love

 

സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയകക്ഷികളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ്കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു.

യഥാര്‍ത്ഥ ബാലറ്റു യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മ്മിച്ചതുമായ ഡമ്മി ബാലറ്റു യൂണിറ്റുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് യഥാര്‍ത്ഥ ബാലറ്റു യൂണിറ്റുകളുടെ നിറത്തിലാകുവാന്‍ പാടില്ല.

പ്രചരണത്തിനായി ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിലും തടസമില്ല. എന്നാല്‍ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാന്‍ പാടില്ല. പിങ്ക്, വെള്ള, നീല എന്നീ നിറങ്ങളൊഴിച്ച് തവിട്ട്, മഞ്ഞ, പച്ച എന്നിങ്ങനെ ഏതു നിറത്തിലും ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കാം.

ഒരു സ്ഥാനാര്‍ത്ഥി തനിക്ക് വേണ്ടി ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുമ്പോള്‍ അതില്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരോ ചിഹ്നമോ ഉണ്ടായിരിക്കാന്‍ പാടില്ല. തന്റെ പേര്, ബാലറ്റ് പേപ്പറില്‍ എവിടെ വരുന്നുവെന്ന് സൂചിപ്പിക്കാന്‍ സ്വന്തം പേരും ചിഹ്നവും ഡമ്മി ബാലറ്റ് പേപ്പറില്‍ അച്ചടിക്കാം. മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടേയും ക്രമനമ്പറുകളും ഡമ്മി ബാലറ്റ് പേപ്പറില്‍ അച്ചടിക്കാം.

  • Related Posts

    കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

    Spread the love

    Spread the love    കോഴിക്കോട് ∙ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.…

    ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി

    Spread the love

    Spread the loveചെങ്ങന്നൂർ (ആലപ്പുഴ) ∙ മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്കു ഗുരുതര പരുക്ക്. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ.പിള്ളയ്ക്കാണ് (35)…

    Leave a Reply

    Your email address will not be published. Required fields are marked *