ഒഴിഞ്ഞ പറമ്പിൽ 2000 രൂപയുടെ 50 കെട്ടുകൾ; ഓരോന്നിലും 100 എണ്ണം, അമ്പരന്ന് നാട്ടുകാർ

Spread the love

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി കാക്കനാട് മേഖലയിലെ ഒഴിഞ്ഞ പറമ്പിൽ 2000 രൂപയുടെ നോട്ടുകൾ കണ്ടെത്തിയത് നാട്ടുകാരെ ഞെട്ടിച്ചു. നിരോധിച്ച 2000 രൂപയുടെ നോട്ടിനോട് സാമ്യമുള്ള 50 കെട്ടുകളാണ് നാട്ടുകാർക്ക് ലഭിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സിനിമാ ഷൂട്ടിംഗ് സംഘം ഉപേക്ഷിച്ച ഡമ്മി നോട്ടുകളാണെന്ന് മനസിലായത്. പടമുകൾ പാലച്ചുവടിലെ ഒഴിഞ്ഞ പറമ്പിലാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഓരോ കെട്ടിലും 100 എണ്ണം വീതമുണ്ട്.

 

 

പ്രദേശവാസികളാണ് നോട്ടുകെട്ടുകൾ ആദ്യമായി കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൃക്കാക്കര, കൺട്രോൾ റൂം എന്നിവിടങ്ങളിൽ നിന്നും പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച് ഡമ്മിയാണെന്ന് ഉറപ്പാക്കുകയായിരുന്നു. സ്ഥലത്ത് സിനിമ ലൊക്കേഷനിൽ ജോലി ചെയ്യുന്നവർ താമസിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ സിനിമ കമ്പനി ഓഫിസ് ഇവിടെ നിന്ന് മാറ്റിയിരുന്നു. ഇവർ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *