വിവാഹം കഴിഞ്ഞതിന് പിന്നാലെ പീഡനം; യുവതിയുടെ ആത്മഹത്യയിൽ പാൻ മസാല വ്യവസായിയുടെ കുടുംബത്തിനെതിരെ ഗുരുതര ആരോപണം

Spread the love

ന്യൂഡൽഹി∙ 2010 ഡിസംബറിലാണ് ദീപ്തി വിവാഹിതയായതെന്നും വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഭർതൃവീട്ടുകാർ പീഡനം ആരംഭിച്ചതായും യുവതിയുെട അമ്മ. ഡൽഹിയിലെ വസന്ത് വിഹാറിലെ വസതിയിൽ വച്ച് ദീപ്തി ആത്മഹത്യ ചെയ്തതിനു പിന്നാലെ പാൻമസാല വ്യവസായിയുടെ കുടുംബത്തിനെതിരെ രംഗത്തെത്തുകയാണ് മാതാവ്. കേസ് എല്ലാ കോണുകളിൽ നിന്നും സിബിഐ അന്വേഷിക്കണമെന്നും ദീപ്തിയുടെ അമ്മ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

 

കമല പസന്ത് പാൻ മസാല ബ്രാൻഡ് ഉടമ കമൽ കിഷോർ ചൗരസ്യയുടെ മരുമകൾ ദീപ്തി (38) യെയാണ് തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്ക് ശേഷം, ഡൽഹി പൊലീസ് ഭർത്താവിനും ഭർതൃമാതാവിനുമെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. മകളുടെ ഭർത്താവും കുടുംബവും വളരെക്കാലമായി ശാരീരികവും മാനസികവുമായി ദീപ്തിയെ പീഡിപ്പിച്ചിരുന്നെന്നും ദീപ്തിയുടെ അമ്മ ആരോപിച്ചു.

 

നവംബർ 25 ന് രാവിലെ 11.30 ഓടെയാണ് ദീപ്തി ആത്മഹത്യ ചെയ്തത്. ഉച്ചകഴിഞ്ഞ് വസന്ത് വിഹാറിലെ വീട്ടിലെ ഒരു മുറിയിൽ ദീപ്തിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദീപ്തിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ഒരു ഡയറിയിൽ കുടുംബബന്ധത്തിലെ പ്രശ്‌നങ്ങൾ പരാമർശിച്ചിരുന്നു. ആരോപണങ്ങളോട് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *