പ്രിന്റ് ചെയ്ത വീസ പാസ്പോർട്ടിൽ ഒട്ടിക്കും, വിമാനത്താവളത്തിൽ എത്തുമ്പോൾ കുടുങ്ങും; കേരളത്തിൽ 10 കോടി രൂപയുടെ തട്ടിപ്പ്

Spread the love

 

കൂത്താട്ടുകുളം (കൊച്ചി)∙ ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു നിഗമനം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീസ വ്യാജമാണെന്ന് അറിയുന്നത്. ഓസ്ട്രേലിയ, ഗ്രീസ് എന്നിവിടങ്ങളിലേക്കു നൽകിയ വീസയാണ് വ്യാജമാണെന്നു കണ്ടെത്തിയത്. മൂന്നര മുതൽ 7 ലക്ഷം രൂപ വരെയാണ് ഒരു വീസയ്ക്ക് ഏജന്റുമാർ വാങ്ങുന്നത്. കൂത്താട്ടുകുളം കാക്കൂരിൽ പ്രാദേശിക ഏജന്റ് കുഴിവേലിക്കണ്ടത്തിൽ ശരത് ശശി പരിചയപ്പെടുത്തിയ നാൽപതോളം പേർക്കും ലഭിച്ചത് വ്യാജ വീസയാണ്.

 

 

 

ഏറ്റുമാനൂർ, കടത്തുരുത്തി, ഉളിക്കൽ സ്വദേശികൾ നൽകിയ പരാതിയിൽ ശരത് അറസ്റ്റിലായിരുന്നു. ശരത്തിനെ മറയാക്കി 2 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ശരത് ഉൾപ്പെടെ 6 പേർ നൽകിയ പരാതിയിൽ കൊല്ലം സ്വദേശികളായ അർജുൻ പി.കുമാർ (29), സുമ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരാണ് വീസ തട്ടിപ്പിന്റെ മുഖ്യ പ്രതികളെന്ന് സംശയിക്കുന്നു. ശരത് അക്കൗണ്ട് വഴി നൽകിയ 98 ലക്ഷം രൂപ തട്ടിച്ചു എന്നാണ് നിലവിലുള്ള കേസ്. അപേക്ഷകർ മുഴുവൻ തുകയും നൽകാതെ വന്നപ്പോൾ സൗഹൃദത്തിന്റെ പേരിൽ ഏജന്റുമാർ സ്വന്തം പണം അയച്ചുകൊടുത്ത സംഭവങ്ങളുമുണ്ട്. തട്ടിപ്പ് വെളിച്ചത്തായപ്പോൾ ഏജന്റുമാർ പ്രതിസ്ഥാനത്തായി. ഒട്ടേറെ ഏജന്റുമാർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ലക്ഷങ്ങളുടെ കടത്തിലായ ചിലർ ആത്മഹത്യ ചെയ്തു എന്നും വിവരമുണ്ട്. 2023 ഓഗസ്റ്റ് മുതൽ 2025 നവംബർ വരെയാണ് തട്ടിപ്പ് നടത്തിയത്.

 

 

വീസ പാസ്പോർട്ടിൽ പ്രിന്റ് ചെയ്യുകയാണ് വേണ്ടത്. എന്നാൽ ശരത് പരിചയപ്പെടുത്തിയ 40 പേർക്കും ലഭിച്ചത് പ്രിന്റ് ചെയ്ത വീസ, പാസ്പോർട്ടിൽ ഒട്ടിച്ച നിലയിലാണ്. ഓസ്ട്രേലിയയിലേക്കുള്ളത് ഇ– വീസയാണ്. മറ്റാരുടെയെങ്കിലും ഇ–വീസയിൽ വിവരങ്ങൾ എഡിറ്റ് ചെയ്ത് ചേർക്കും. ഉദ്യോഗാർഥി വെബ്സൈറ്റ് പരിശോധിക്കുമ്പോൾ വിവരങ്ങൾ ലഭിക്കുമെങ്കിലും 15 ദിവസം കഴിയുമ്പോൾ ഇവ സൈറ്റിൽ നിന്ന് അപ്രത്യക്ഷമാകും. നോർവേ, ന്യൂസീലൻഡ്, ഹംഗറി, ചെക് റിപ്പബ്ലിക്, ലക്സംബർഗ് എന്നീ രാജ്യങ്ങളിലേക്കുള്ളവർക്ക് വീസയും വ്യാജമായി നൽകുന്നുണ്ട് എന്നാണ് വിവരം. ഇവർക്ക് നൽകുന്ന വർക്ക് പെർമിറ്റും വ്യാജമായിരിക്കും. വിഎഫ്എസിൽ (വീസ ഫെസിലിറ്റേഷൻ സർവീസ്) നിന്ന് ഏജന്റാണ് വീസ ശേഖരിക്കുന്നത്. ഇതിനിടയിലാണ് തട്ടിപ്പ് നടത്തുന്നത് എന്നാണ് നിഗമനം.

  • Related Posts

    ഓട്ടോ പിന്നോട്ട് ഉരുണ്ടു; പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു

    Spread the love

    Spread the loveകണ്ണൂർ ∙ മുണ്ടേരിയിൽ പിന്നോട്ടു ഉരുണ്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ കാലിടറി തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു. വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ എ.പി.സുലൈമാൻ (62) ആണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ…

    ഒളിവു ജീവിതം ആഡംബര വില്ലയിൽ‌, സൗകര്യമൊരുക്കിയത് അഭിഭാഷക; യാത്രയ്ക്ക് വഴിയൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് വ്യവസായികൾ

    Spread the love

    Spread the loveബെംഗളൂരു ∙ രാഹുൽ‌ മാങ്കൂട്ടത്തിൽ‌ ഒളിവിൽ കഴിയുന്നത് ആ‍ഡംബര സൗകര്യത്തോടെയാണെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ‌ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.…

    Leave a Reply

    Your email address will not be published. Required fields are marked *