സ്വത്ത് കൈക്കലാക്കാൻ ക്രൂരത; അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

Spread the love

കൊച്ചി ∙ അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ചെങ്ങമനാട് പുറയാർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത് വീട്ടിൽ ബിനു (38) ആണ് അറസ്റ്റിലായത്. അമ്മ അനിത (58) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 30നായിരുന്നു കേസിന് ആസ്പദമായ സംഭവം.

 

വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അലക്കുകല്ലിനു സമീപം കുഴഞ്ഞുവീണ നിലയിൽ അനിതയെ കണ്ടെന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് മകൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന് അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കും ശരീരത്തിനും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായ ക്ഷതമേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ബിനുവിനെ കസ്റ്റഡിയിലെടുത്തു.

 

അനിത 22 വർഷമായി ഇടുക്കി ചെങ്കളത്തുള്ള മേഴ്സി ഹോമിലായിരുന്നു കഴിഞ്ഞിരുന്നത്. സെപ്റ്റംബറിൽ ബിനു ചൊവ്വരയിലുള്ള വാടക വീട്ടിലേക്ക് അനിതയെ കൂട്ടിക്കൊണ്ടു വന്നു. സ്വത്ത് കൈക്കലാക്കണമെന്ന ഉദ്ദേശത്തോടുകൂടി മർദിച്ചപ്പോഴാണ് മരണം സംഭവിച്ചത്.

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *