ദേശീയ പുരസ്കാരങ്ങൾ അട്ടിമറിച്ചെന്ന് ബാലചന്ദ്ര മേനോൻ; ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ വിഡിയോ പുറത്തുവിട്ടു

Spread the love

തിരുവനന്തപുരം ∙ ‘സമാന്തരങ്ങൾ’ എന്ന സിനിമയ്ക്കു തീരുമാനിച്ച മികച്ച ചിത്രത്തിനും സംവിധായകനും നടനുമുള്ള ദേശീയ പുരസ്കാരങ്ങൾ ജൂറിയിലെ മലയാളി അംഗം അടക്കമുള്ളവർ ചേർന്ന് അവസാന നിമിഷം അട്ടിമറിച്ചെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ആരോപിച്ചു. ഇക്കാര്യം അന്നത്തെ ജൂറിയിലുണ്ടായിരുന്ന ദേവേന്ദ്ര ഖണ്ഡേൽവാൾ വെളിപ്പെടുത്തുന്ന വിഡിയോ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ഏകദേശം 3 പതിറ്റാണ്ടു മുൻപത്തെ സംഭവം സംബന്ധിച്ച് ബാലചന്ദ്ര മേനോന്റെ ആരോപണം. എന്നാൽ, ഇടപെട്ടവരുടെ പേര് അദ്ദേഹം പറഞ്ഞില്ല. സിനിമാജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള മാധ്യമസംവാദത്തിലായിരുന്നു ബാലചന്ദ്ര മേനോന്റെ വെളിപ്പെടുത്തൽ.

 

‘പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ എന്നെ വന്നു പരിചയപ്പെട്ട ഖണ്ഡേൽവാൾ കുറ്റബോധത്തോടെ ഒരു ഭാരം ഇറക്കിവയ്ക്കാനുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ബി.സരോജ ദേവി അധ്യക്ഷയായ ജൂറിയാണു പുരസ്കാരനിർണയം നടത്തിയത്. ഭാര്യ നിർമിച്ച ‘സമാന്തരങ്ങൾ’ക്കു മികച്ച സിനിമയ്ക്കും എനിക്കു മികച്ച സംവിധായകനും നടനുമുള്ള അവാർഡുകൾ നൽകാനായിരുന്നു ജൂറി തീരുമാനം. നടനുള്ള പുരസ്കാരം എനിക്കു മാത്രമായിരുന്നു. എന്നാൽ, തീരുമാനം ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോൾ 3 പ്രധാന അവാർഡുകളും ഒരു സിനിമയ്ക്കു നൽകുന്നതിനെ എതിർത്തുകൊണ്ട് ഏതാനുംപേർ അട്ടിമറിച്ചെന്നു ഖണ്ഡേൽവാൾ പറഞ്ഞു. ആ അട്ടിമറിയിൽ മലയാളി ജൂറി അംഗവും ഉണ്ടായിരുന്നുവെന്നതു ഞെട്ടിച്ചെന്നും ഖണ്ഡേൽവാൾ വ്യക്തമാക്കി. പിന്നീടാണ് അക്കാര്യം അദ്ദേഹം ക്യാമറയ്ക്കു മുന്നിൽ പറഞ്ഞത്. പക്ഷേ, ഞാനത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല’– ബാലചന്ദ്ര മേനോൻ പറഞ്ഞു.

 

1997ലാണ് ‘സമാന്തരങ്ങൾ’ ദേശീയ പുരസ്കാരപ്പട്ടികയിൽ ഇടംനേടിയത്. മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള പുരസ്കാരമാണു ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരം ബാലചന്ദ്ര മേനോനും സുരേഷ് ഗോപിയും (കളിയാട്ടം) പങ്കിട്ടു. കളിയാട്ടത്തിലൂടെ ജയരാജിനാണു സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. കന്നഡയിലെ ‘തായി സാഹെബ’ മികച്ച ചിത്രമായി.

 

∙ ‘വലിയ അംഗീകാരം തേടിയെത്തിയ ഘട്ടത്തിലും എനിക്കു വലിയ സന്തോഷം തോന്നിയിട്ടില്ല. സിനിമാജീവിതത്തിൽ ഒട്ടേറെപ്പേർ ദ്രോഹിച്ചിട്ടുണ്ട്; ഇപ്പോഴും ദ്രോഹിക്കുന്നുമുണ്ട്. പക്ഷേ, ജനം ആഗ്രഹിക്കുന്നതിനാൽ ഞാൻ ഇനിയും സിനിമ ചെയ്യും.’ –

 

ബാലചന്ദ്ര മേനോൻ

  • Related Posts

    ഓട്ടോ പിന്നോട്ട് ഉരുണ്ടു; പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു

    Spread the love

    Spread the loveകണ്ണൂർ ∙ മുണ്ടേരിയിൽ പിന്നോട്ടു ഉരുണ്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ കാലിടറി തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു. വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ എ.പി.സുലൈമാൻ (62) ആണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ…

    ഒളിവു ജീവിതം ആഡംബര വില്ലയിൽ‌, സൗകര്യമൊരുക്കിയത് അഭിഭാഷക; യാത്രയ്ക്ക് വഴിയൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് വ്യവസായികൾ

    Spread the love

    Spread the loveബെംഗളൂരു ∙ രാഹുൽ‌ മാങ്കൂട്ടത്തിൽ‌ ഒളിവിൽ കഴിയുന്നത് ആ‍ഡംബര സൗകര്യത്തോടെയാണെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ‌ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.…

    Leave a Reply

    Your email address will not be published. Required fields are marked *