6 മാസമായി അമ്മയെ കാണാനില്ല, അച്ഛനോട് തിരക്കിയപ്പോൾ കാണിച്ചത് അസ്ഥികൂടമുള്ള സ്ഥലം; ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി?

Spread the love

തലശ്ശേരി ∙ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. തമിഴ്‌നാട് സേലം സ്വദേശിനി ധനകോടിയുടെ (63) അസ്ഥികൂടമാണ് ഇന്നലെ നഗരമധ്യത്തിലെ പണിപൂർത്തിയാകാത്ത കെട്ടിടത്തിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അമ്പായിരം (70) പൊലീസ് പിടിയിലായിരുന്നു. കൊന്നത് താനല്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ജൂബിലി റോഡ് കാന്തലാട്ട് പള്ളിക്ക് സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാനായുള്ള കുഴിയിൽ നിന്നാണ് അസ്ഥികൂടം കണ്ടെടുത്തത്. ധനകോടിയെ 6 മാസമായി കാണാനില്ലായിരുന്നു. ഭർത്താവിനൊപ്പം പഴയ സാധനങ്ങൾ ശേഖരിച്ചു വിൽപന നടത്തുന്ന ഇവരെ കാണാതായതിനെക്കുറിച്ച് ഇവരുടെ മക്കൾ അച്ഛനോട് അന്വേഷിച്ചപ്പോൾ നാട്ടിൽ പോയിട്ടുണ്ടെന്നായിരുന്നു മറുപടി. നാട്ടിൽ അന്വേഷിച്ചെങ്കിലും അവിടെ എത്തിയില്ലെന്ന് വിവരം കിട്ടി. കഴിഞ്ഞ ദിവസം മക്കൾ വീണ്ടും അച്ഛനോട് തിരക്കിയപ്പോൾ തലശ്ശേരിയിലേക്ക് വരാൻ പറയുകയായിരുന്നു. മക്കളും ബന്ധുക്കളും എത്തിയപ്പോൾ അസ്ഥികൂടമുണ്ടായിരുന്ന സ്ഥലം കാട്ടിക്കൊടുത്തു.

സ്ഥലത്ത് തമിഴ്നാട്ടുകാരായ ആളുകൾ കലഹിക്കുന്നത് കണ്ട് വാർഡ് കൗൺസിലർ ടി.സി. ഖിലാബ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ലിഫ്റ്റിനായി എടുത്ത കുഴിയിൽ തലയോട്ടിയും അസ്ഥിയും കണ്ടെടുത്തത്. ഇതു കാണാതായ സ്ത്രീയുടേത് തന്നെയാണോ എന്നു ഫൊറൻസിക് പരിശോധനയിലൂടെയേ വ്യക്തമാവുകയുള്ളൂ.

  • Related Posts

    കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

    Spread the love

    Spread the love    കോഴിക്കോട് ∙ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.…

    ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി

    Spread the love

    Spread the loveചെങ്ങന്നൂർ (ആലപ്പുഴ) ∙ മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്കു ഗുരുതര പരുക്ക്. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ.പിള്ളയ്ക്കാണ് (35)…

    Leave a Reply

    Your email address will not be published. Required fields are marked *