ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; 77 ലക്ഷം തട്ടിയ കേസിൽ യു.പി സ്വദേശി പിടിയിൽ

Spread the love

 

 

കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ചുണ്ടേൽ സ്വദേശിയിൽ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. ബാറെലി സ്വദേശി ആകാശ് യാദവ് (25) ആണ് വയനാട് സൈബർ പോലീസിന്റെ പിടിയിലായത്.

 

വിശാഖപട്ടണത്തു നിന്നുമാണ് സൈബർ പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂണിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ തട്ടിപ്പിൽ കുടുക്കിയത്.

 

യുവതി നൽകിയ വ്യാജ ആപ്പ് വഴി ട്രേഡിംഗ് നടത്താനായി പലതവണയായി പണം നിക്ഷേപിക്കുകയായിരുന്നു. എന്നാൽ ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയായിരുന്നു.

  • Related Posts

    പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷനൽ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.   പ്രിൻസിപ്പലായി…

    മത്സരപരീക്ഷ എഴുതണം, ഡോക്ടറാകാൻ നിർബന്ധം; അച്ഛനെ വെടിവച്ചു കൊന്ന് മകൻ, സഹോദരി സാക്ഷി

    Spread the love

    Spread the loveല്കനൗ ∙ ഉത്തർപ്രദേശിലെ ആഷിയാനയിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മരുന്നുകച്ചവടവും മദ്യവ്യാപാരവും നടത്തിയിരുന്ന മൻവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ മൻവേന്ദ്ര സിങ്ങിനെ കാണാനില്ലായിരുന്നു.   പൊലീസ് നടത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *