കട്ടിലിനടിയിൽ രാജവെമ്പാല, പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു

Spread the love

കണ്ണൂർ∙ കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്റെ വീട്ടിലാണ് ഇന്നലെ രാത്രി രാജവെമ്പാല കയറിയത്. രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത മുറിയിൽ കിടക്കാൻ പോയി. കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന് മുമ്പ് കുഴമ്പ് തേക്കുന്നത് പതിവായിരുന്നു. കയ്യിൽനിന്ന് താഴെ വീണ കുഴമ്പ് കുപ്പി എടുക്കാൻ കുനിഞ്ഞപ്പോഴാണ് കട്ടിലിനടിയിൽ ചുറ്റിപ്പിണഞ്ഞ് എന്തോ കിടക്കുന്നത് കണ്ടത്. തുടർന്ന് ടോർച്ച് തെളിച്ചു നോക്കിയപ്പോഴാണ് രാജവെമ്പാലയാണെന്നു മനസ്സിലായത്. ലൈറ്റ് അടിച്ചതോടെ പാമ്പ് പത്തി വിടർത്തി ചീറ്റി. ഈ സമയം കേളപ്പനും വസന്തയും മകൻ അനിൽ കുമാറുമാണ് വീട്ടിലുണ്ടായിരുന്നത്. ഉടൻ തന്നെ ഇവർ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.

 

പുലർച്ചെ ഒരുമണിയോടെയാണ് വനംവകുപ്പിൽനിന്ന് ആളെത്തിയതെന്നും അതുവരെ ഭീതിയിലായിരുന്നുവെന്നും അനിൽ കുമാർ പറഞ്ഞു. കുഴമ്പുകുപ്പി താഴെ വീണില്ലായിരുന്നുവെങ്കിൽ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പാമ്പിനെ കാണില്ലായിരുന്നവെന്നും കുപ്പിയാണു രക്ഷിച്ചതെന്നും അനിൽ പറഞ്ഞു. മുമ്പും രാജവെമ്പാലയെ കണ്ടതായി ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും വീടിനുള്ളിൽ കയറുന്നത് ആദ്യമാണ്. വീടിന് സമീപത്ത് തോടും മുളങ്കാടുമുണ്ട്. ഇവിടെ നിന്നാകാം പാമ്പ് വന്നതെന്ന് കരുതുന്നുവെന്നും അനിൽ കൂട്ടിച്ചേർത്തു.

 

ഇരിട്ടി ഫോറസ്റ്റ് സെക്‌ഷൻ താൽകാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോടിന്റെ നേതൃത്വത്തിൽ പുലർച്ചെ ഒരു മണിയോടെ പാമ്പിനെ പിടികൂടുകയായിരുന്നു. ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു. ഫൈസൽ വിളക്കോട് പിടികൂടുന്ന 101 ാമത്തെ രാജവെമ്പാലയാണിത്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *