തട്ടിപ്പുകേസിൽ മുങ്ങിയ പ്രതിയുടെ വിമാനം ലേലത്തിനുവച്ച് ഇ.ഡി

Spread the love

ന്യൂഡൽഹി ∙നിക്ഷേപത്തട്ടിപ്പുകേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്ത 14 കോടി രൂപയുടെ ബിസിനസ് വിമാനം ഹൈദരാബാദിൽ ലേലത്തിനുവച്ചു. തട്ടിപ്പിന് ഇരകളായവർക്കു നഷ്ടപരിഹാരം നൽകാനായിരിക്കും ലേലത്തിൽ വിറ്റുകിട്ടുന്ന തുക ഉപയോഗിക്കുക.

 

792 കോടിയുടെ നിക്ഷേപത്തട്ടിപ്പിൽ ഫാൽക്കൻ ഗ്രൂപ്പിനും ചെയർമാൻ അമർദീപ് കുമാറിനും മറ്റും എതിരായ കേസിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ നടത്തിയ റെയ്ഡിലാണ് ഹോക്കർ 800എ വിമാനം ഇ.ഡി പിടിച്ചെടുത്തത്. അമർദീപ് കുമാർ 2024 ൽ 16 ലക്ഷം ഡോളർ നൽകി വാങ്ങിയതാണ് 8 പേർക്കു യാത്ര ചെയ്യാവുന്ന വിമാനം. ഈ വിമാനത്തിലാണ് അമർദീപ് രാജ്യം വിട്ടതെന്ന് ഇ.ഡി പറഞ്ഞു.

 

ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം തിരിച്ചെത്തിയതിനു ശേഷമാണ് ഇ.ഡി പിടിച്ചെടുത്തത്. നിലവിൽ ഹൈദരാബാദിലെ ബീഗംപെട്ട് വിമാനത്താവളത്തിലാണു വിമാനമുള്ളത്. മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷൻ ലിമിറ്റഡ് (എംഎസ്ടിസി) ആണു ഈ മാസം 9നു ലേലം നടത്തുക.

  • Related Posts

    സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു

    Spread the love

    Spread the love  തിരുവനന്തപുരം: സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ടി. മുരുകനാണ് മരിച്ചത്. ക്ലിഫിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടസമയം മുരുകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്.

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *