കൈക്കൂലിക്കേസിൽ ആർ.ടി.ഒ. ഡ്രൈവർക്ക് ഏഴുവർഷം കഠിനതടവ്

Spread the love

കോഴിക്കോട്: അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് പരിശോധനയുണ്ടെന്ന് മുൻകൂട്ടി വിവരം നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ കൽപ്പറ്റ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഡ്രൈവർക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും. ആർ.ടി.ഒ. ഡ്രൈവർ കെ.എ. ബാലനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്.

 

2017-ലാണ് കേസിനാസ്പദമായ സംഭവം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ നിന്ന് വയനാട്ടിലേക്ക് ടൈൽസുമായി പോകുന്ന വാഹനങ്ങൾക്ക്, ആർ.ടി.ഒ.യുടെ പരിശോധനയുണ്ടെങ്കിൽ ആ വിവരം മുൻകൂട്ടി അറിയിക്കുന്നതിനായി വാഹന ഉടമയിൽ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബാലനെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.

 

കോഴിക്കോട് ഉത്തരമേഖലാ വിജിലൻസ് യൂണിറ്റാണ് കേസ് അന്വേഷിച്ചത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ലിജീഷ്, അരുൺനാഥ് എന്നിവർ ഹാജരായി. ശിക്ഷിക്കപ്പെട്ട പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

 

  • Related Posts

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം

    Spread the love

    Spread the loveപത്തനംതിട്ട ∙ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്ത് ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായൊരു ‘ആകാശവിഷുക്കണി’ കാണാം. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹസംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കുമെന്ന് അമച്വർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ…

    Leave a Reply

    Your email address will not be published. Required fields are marked *