എസ്‌ഐആര്‍ സമയപരിധി നീട്ടി; പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

Spread the love

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ ( എസ്‌ഐആര്‍ ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സമയപരിധി ഡിസംബര്‍ 11 വരെയാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിയിട്ടുള്ളത്.

 

കേരളം അടക്കം എസ്‌ഐആര്‍ പ്രക്രിയ നടക്കുന്ന 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയിട്ടുള്ളത്. കേരളത്തില്‍ ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം കരട് പട്ടിക ഡിസംബര്‍ 16 നാണ് പ്രസിദ്ധീകരിക്കും.

 

കരടു വോട്ടര്‍ പട്ടികയിലെ പരാതികള്‍ കേട്ട്, പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എസ്‌ഐആര്‍ സമയപരിധി നീട്ടണണെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ബിഎല്‍ഒമാരും അടക്കമുള്ള ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരുന്നു.

  • Related Posts

    കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

    Spread the love

    Spread the love    കോഴിക്കോട് ∙ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.…

    ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി

    Spread the love

    Spread the loveചെങ്ങന്നൂർ (ആലപ്പുഴ) ∙ മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്കു ഗുരുതര പരുക്ക്. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ.പിള്ളയ്ക്കാണ് (35)…

    Leave a Reply

    Your email address will not be published. Required fields are marked *