രാജ്യത്തെ സ്ലീപ്പർ ബസുകൾ നിർത്തലാക്കുമോ? നിർണായക നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

Spread the love

 

 

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന എല്ലാ സ്ലീപ്പർ ബസുകളും നീക്കം ചെയ്യാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കിടെ ഇത്തരം ബസുകൾക്ക് തീപിടിക്കുന്ന സംഭവത്തിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് നടപടി.

 

ബസുകളിലെ രൂപകൽപ്പനയിലെ പിഴവ് യാത്രക്കാരുടെ ജീവന് വരെ അപകടമാണ്. ചില ബസുകളിലെ ഡ്രെെവറുടെ ക്യാബിനും പാസഞ്ചർ കമ്പാർട്ട്‌മെന്റും പൂർണമായും വേർപ്പെട്ടാണ് ഇരിക്കുന്നത്. ഇത് തീപിടിത്തം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ആശയവിനിമയം നടത്തുന്നതിനെ തടസപ്പെടുത്തുന്നു. അതിനാൽ ബസുകളുടെ സുരക്ഷാ മെച്ചപ്പെടുത്തണമെന്നും മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നു. പരാതിയിൽ രണ്ടാഴ്ചക്കുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമ്മർപ്പിക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സെക്രട്ടറി, മഹാരാഷ്ട്ര – പൂനെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ട് ഡയറക്ടർ എന്നിവർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി.കഴിഞ്ഞമാസം രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന എസി ബസിന് തീപിടിച്ച് 20 ഓളം പേർ മരിച്ചിരുന്നു. ജയ്സാൽമീറിൽ നിന്ന് പുറപ്പെട്ട് ഏകദേശം 20 കിലോമീറ്റർ പിന്നിട്ടപ്പോൾ ബസിൽ നിന്ന് പുകയുയർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തീപിടിക്കുകയും ആളിക്കത്തുകയുമായിരുന്നു. ഗ്രാമവാസികളും മറ്റ് വാഹന യാത്രക്കാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബസ് പൂർണമായും കത്തിക്കരിഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചത്.

  • Related Posts

    നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ, അധ്യാപികയേയും വിളിച്ച് ‘ഇൻസ്റ്റ പേ’; പ്രിൻസിപ്പൽ ഫോൺ പിടിച്ചുവച്ചു

    Spread the love

    Spread the loveകണ്ണൂർ ∙ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ലോൺ ആപ്പിന്റെ ഭീഷണിയുമുണ്ടായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ഏപ്രിൽ 9 ന് നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ വന്നു. ഫോൺ കോളുകളും വാട്സാപ് മെസേജുകളും…

    കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

    Spread the love

    Spread the love    കോഴിക്കോട് ∙ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *