തള്ള് തള്ള്….’; വഴിയിലായി കെഎസ്ആർടിസി ബസ്; ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം

Spread the love

ആലപ്പുഴ: ആലപ്പുഴയിൽ ഡീസൽ തീർന്നതിനെ തു‌ടർന്ന് കെഎസ്ആർടിസി ബസ് വഴിയിലായി. വടകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഡീസൽ തീർന്ന് വഴിയിലായത്. ദേശീയ പാതയിൽ ആലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിലായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് തകരാറിൽ ആയതാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് ഡീസൽ തീർന്ന കാര്യം മനസ്സിലാക്കിയത്. കെഎസ്ആർടിസി ബസ് വഴിയിലായതോടെ ദേശീയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി. തൊട്ടടുത്ത പമ്പിൽ നിന്ന് ഡീസൽ എത്തിച്ച ശേഷം ബസ് ദേശീയപാതയിൽ നിന്ന് മാറ്റി. പെട്രോൾ കാനിൽ കൊണ്ടുവന്ന് ഒഴിക്കുന്നതും പൊലീസുകാർ ചേർന്ന് കെഎസ്ആർടിസി ബസ് തള്ളുന്നതുമായ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു.

 

  • Related Posts

    യൂണിവേഴ്‌സിറ്റിയിൽ ആണും പെണ്ണും ഒരുമിച്ച് നിൽക്കുന്നതു കണ്ടാൽ ഉടൻ കല്യാണം! വിചിത്രവാദവുമായി നോട്ടീസ്!

    Spread the love

    Spread the loveറമസാൻ മാസത്തിൽ കാമ്പസിൽ ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് നിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന തരത്തിൽ ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ പേരിൽ പുറത്തിറക്കിയ ഒരു വിജ്ഞാപനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് കണ്ടെത്തിയാൽ, യൂണിവേഴ്സിറ്റി അവരുടെ ‘വിവാഹം’…

    ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയെ പീഡിപ്പിച്ചു; പൂജാരി കുറ്റക്കാരൻ

    Spread the love

    Spread the loveതിരുവനന്തപുരം∙ ക്ഷേത്ര പൂജയ്ക്ക് എത്തിയ പതിനാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച തിരുവനന്തപുരം ചെല്ലമംഗലം ജനത റോഡ് ഭഗവതിമന്ദിരം വീട്ടിലെ താമസക്കാരനായ ബിനീഷ് (45) കുറ്റക്കാരനാണെന്ന് കണ്ടെത്തി. തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്‌ജി എം.പി.ഷിബുവാണ് വിധി പറഞ്ഞത്.…

    Leave a Reply

    Your email address will not be published. Required fields are marked *