ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് ഷാരോൺ; ആശുപത്രി കിടക്കയില്‍നിന്ന് ആദ്യ പ്രതികരണവുമായി ആവണി

Spread the love

കൊച്ചി∙ അപ്രതീക്ഷിതമായി കടന്നെത്തിയ ആപത്തിലും നൊമ്പരങ്ങളിലും ചേര്‍ത്തുപിടിച്ചവര്‍ക്കും എറണാകുളത്തെ ലേക്‌ഷോര്‍ ആശുപത്രിക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിയുടെ ആദ്യ പ്രതികരണം. എല്ലാവരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്നും ആവണി വ്യക്തമാക്കി. ആപത്തില്‍ ചേര്‍ന്നുനിന്ന ഭര്‍ത്താവ് ഷാരോണ്‍ ആത്മവിശ്വാസം പകര്‍ന്ന് ഒപ്പമുണ്ടായിരുന്നു.

 

അപകടത്തിനുശേഷം ആദ്യമായി വിപിഎസ് ലേക്‌ഷോറിന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോം വഴി പ്രതികരിക്കുകയായിരുന്നു ആവണി. സ്‌പൈന്‍ ശസ്ത്രക്രിയയ്ക്കുശേഷം ആവണിയെ തുടര്‍ചികിത്സക്കു മുറിയിലേക്കു മാറ്റിയിരുന്നു. എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്ന ആശുപത്രിയെ കുടുംബത്തോടൊപ്പം ചേര്‍ത്തുപിടിക്കുകയാണെന്ന് ആവണി പറഞ്ഞു.

 

‘‘വിവാഹ സമ്മാനമായി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ ചികിത്സ സൗജന്യമാക്കിയതിനും ഇവിടുത്തെ ഓരോരുത്തരും നല്‍കിയ പിന്തുണകള്‍ക്കും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്. സ്പര്‍ശനമറിയാതെ, കാലുകള്‍ അവിടെയുണ്ടെന്നുപോലും തിരിച്ചറിയാത്ത വിധത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടാണ് ഇവിടെയെത്തിയത്. വിരലുകള്‍പോലും അനക്കാനാകാത്ത തനിക്ക് ഇനി എഴുന്നേറ്റ് നടക്കാനാകുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലായിരുന്നു. എന്നാല്‍ ഇവിടുത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മവിശ്വാസം പകര്‍ന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഫിസിയോ തെറപ്പി ആരംഭിച്ചു. ഇപ്പോള്‍ സ്പര്‍ശനം തിരിച്ചറിയാനാകുന്നുണ്ട്. അധികം വൈകാതെ പഴയതുപോലെ എണീറ്റ് നടക്കാനാകുമെന്ന് ഇപ്പോള്‍ എനിക്ക് ഉറപ്പായി. അപകടമുണ്ടായതോടെ എന്റെ ചിന്ത മുഴുവന്‍ ഷാരോണിനെക്കുറിച്ചായിരുന്നു. എന്റെ ജീവിതമോ പോയി, ഷാരോണിനുകൂടി അതുണ്ടാകരുതെന്നാണ് ഓര്‍ത്തത്. എന്നാല്‍ ഷാരോണ്‍ എന്നെ ചേര്‍ത്തുപിടിച്ച് ഒപ്പം നിന്നു’’ – ആവണി കൂട്ടിച്ചേര്‍ത്തു.

 

ആവണിക്ക് അപകടം സംഭവിച്ച വിവരം ഞെട്ടലോടെയാണ് കേട്ടതെന്ന് ഷാരോണ്‍ പറഞ്ഞു. എന്തുതന്നെ സംഭവിച്ചാലും ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടെന്ന് അറിയിക്കാന്‍ ഓടിയെത്തുകയായിരുന്നുവെന്നും ഷാരോണ്‍ വ്യക്തമാക്കി. വിപിഎസ് ലേക്‌ഷോറിലെ ഓരോരുത്തരും നല്‍കിയ പിന്തുണ വിലമതിക്കാനാകാത്തതാണ്. ആദ്യം തന്നെ, എല്ലാവരും കൂടെയുണ്ടെന്ന ഉറപ്പു നല്‍കി ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. സുദീഷ് കരുണാകരന്‍ ധൈര്യം പകര്‍ന്നു. മറ്റ് ഡോക്ടര്‍മാര്‍, ആശുപത്രി മാനേജ്മെന്റ്, ജീവനക്കാര്‍, ബന്ധുക്കള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി പറയുന്നു. പല ഭാഷകളില്‍നിന്നുള്ളവര്‍ സ്നേഹാശംസകള്‍ അറിയിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ആരോഗ്യസ്ഥിതി വീണ്ടെടുത്തതിനുശേഷം ചെറിയ രീതിയില്‍ ഒരു വിവാഹ സല്‍ക്കാരം നടത്തണമെന്ന ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു.

 

ആലപ്പുഴ തുമ്പോളിയില്‍ കഴിഞ്ഞ 21നാണ് വിവാഹദിനത്തിലെ മേയ്ക്കപ് ചെയ്യാനുള്ള യാത്രയ്ക്കിടെ ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ഗുരുതര പരുക്കേറ്റ ആവണിയുടെ വിവാഹം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ എറണാകുളം വിപിഎസ് ലേക്‌ഷോറിലെ അത്യാഹിത വിഭാഗത്തില്‍ നടക്കുകയായിരുന്നു.

  • Related Posts

    ഓട്ടോ പിന്നോട്ട് ഉരുണ്ടു; പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു

    Spread the love

    Spread the loveകണ്ണൂർ ∙ മുണ്ടേരിയിൽ പിന്നോട്ടു ഉരുണ്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ കാലിടറി തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു. വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ എ.പി.സുലൈമാൻ (62) ആണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ…

    ഒളിവു ജീവിതം ആഡംബര വില്ലയിൽ‌, സൗകര്യമൊരുക്കിയത് അഭിഭാഷക; യാത്രയ്ക്ക് വഴിയൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് വ്യവസായികൾ

    Spread the love

    Spread the loveബെംഗളൂരു ∙ രാഹുൽ‌ മാങ്കൂട്ടത്തിൽ‌ ഒളിവിൽ കഴിയുന്നത് ആ‍ഡംബര സൗകര്യത്തോടെയാണെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ‌ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.…

    Leave a Reply

    Your email address will not be published. Required fields are marked *