‘ഗർഭസ്ഥ ശിശുവിന് 3 മാസം വളർച്ച, അശാസ്ത്രീയ ഭ്രൂണഹത്യ; മരിക്കാൻ വരെ സാധ്യതയെന്ന് ഡോക്ടർ പറഞ്ഞു’: രാഹുലിന് കുരുക്കായി മൊഴി

Spread the love

തിരുവനന്തപുരം ∙ ഡോക്ടറുടെ മാര്‍ഗനിര്‍ദേശം ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്കു നൽകിയതെന്ന് യുവതിയുടെ മൊഴി. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്‍റെ സുഹൃത്ത് ജോബി യുവതിയ്ക്ക് നൽകിയത്. ട്യൂബല്‍ പ്രഗ്നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി പൊലീസിനു മൊഴി നല്‍കി. മരുന്നു കഴിച്ചതിനു പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടി. ഇതിന്‍റെ മെഡിക്കല്‍ രേഖകളും യുവതി പൊലീസിനു കൈമാറി.

 

രാഹുലിന്റെ നിർബന്ധ പ്രകാരം അശാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോൾ ഗര്‍ഭസ്ഥ ശിശുവിനു മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. ഭ്രൂണഹത്യയ്ക്ക് ശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും യുവതിക്കുണ്ടായി. ഇതിന്‍റെ രേഖകള്‍ പൊലീസ് ശേഖരിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

 

വിവാഹ ബന്ധം ഒഴിഞ്ഞപ്പോൾ രാഹുൽ ആശ്വസിപ്പിക്കാനെത്തിയെന്നാണ് യുവതിയുടെ മൊഴി. ഒരുമിച്ചു ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു. സൗഹൃദം പ്രണയമായപ്പോൾ കൂടുതൽ അടുപ്പമായി. ഇത് മുതലെടുത്ത് ക്രൂരമായി ബലാത്സംഗം ചെയ്തു. നഗ്ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്നും യുവതി പൊലീസിനെ അറിയിച്ചു. യുവതിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സൈബർ ആക്രമണം വ്യാപകമായതിനു പിന്നാലെ യുവതിക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.

  • Related Posts

    ഓട്ടോ പിന്നോട്ട് ഉരുണ്ടു; പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു

    Spread the love

    Spread the loveകണ്ണൂർ ∙ മുണ്ടേരിയിൽ പിന്നോട്ടു ഉരുണ്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ കാലിടറി തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു. വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ എ.പി.സുലൈമാൻ (62) ആണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ…

    ഒളിവു ജീവിതം ആഡംബര വില്ലയിൽ‌, സൗകര്യമൊരുക്കിയത് അഭിഭാഷക; യാത്രയ്ക്ക് വഴിയൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് വ്യവസായികൾ

    Spread the love

    Spread the loveബെംഗളൂരു ∙ രാഹുൽ‌ മാങ്കൂട്ടത്തിൽ‌ ഒളിവിൽ കഴിയുന്നത് ആ‍ഡംബര സൗകര്യത്തോടെയാണെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ‌ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.…

    Leave a Reply

    Your email address will not be published. Required fields are marked *