ലക്നൗ∙ ഉത്തർപ്രദേശിൽ വീണ്ടും ബിഎൽഒ (ബൂത്ത് ലെവൽ ഓഫിസർ) ജീവനൊടുക്കി. മൊറാദാബാദിൽ അധ്യാപകനായ സർവേഷ് സിങ് (46) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്. ജോലിസമ്മർദം താങ്ങാനാകുന്നില്ലെന്നും ജോലി ചെയ്തുതീർക്കാൻ വേണ്ടത്ര സമയം കിട്ടുന്നില്ലെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെടുത്തു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്ഐആർ ജോലികൾ ബിഎൽഒമാർക്ക് കടുത്ത ജോലി സമ്മർദം നൽകുന്നതിനിടെയാണ് വീണ്ടും ആത്മഹത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉത്തർപ്രദേശിൽ മാത്രം, എസ്ഐആർ ജോലിയിൽ ഏർപ്പെട്ട മൂന്നാമത്തെയാളാണ് ആത്മഹത്യ ചെയ്യുന്നത്.







