തെരുവുനായ കടിച്ചാൽ 3500 രൂപ നഷ്ടപരിഹാരം, മരണമോ പേവിഷബാധയോ സംഭവിച്ചാൽ 5 ലക്ഷം, ഉത്തരവ് പുറത്തിറക്കി കർണാടക സർക്കാർ
ബെംഗളൂരു: തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നായയുടെ കടിയേൽക്കുന്നവർക്ക് 3500 രൂപ വീതം നൽകും. മരണം സംഭവിക്കുകയോ പേവിഷ ബാധ ഏൽക്കുകയോ ചെയ്‌താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക…
അമ്മാവനോട് പ്രണയം, വിവാഹം കഴിക്കാനായി വീടുവിട്ടിറങ്ങി; മരുമകളെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു, അറസ്റ്റ്
വസായ് (മഹാരാഷ്ട്ര) ∙ സഹോദരിയുടെ മകളെ ലോക്കൽ ട്രെയിനിൽനിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ അറസ്റ്റിലായി. മാൻഖുർദിൽ താമസിക്കുന്ന കോമളാണ് കൊല്ലപ്പെട്ടത്. അമ്മാവനായ അർജുൻ സോണിയയാണു അറസ്റ്റിലായത്. കഴിഞ്ഞ 16നു ഭയന്ദർ, നയ്ഗാവ് സ്റ്റേഷനുകൾക്കിടയിലാണ് പെൺകുട്ടിയെ ട്രെയിനിൽനിന്നു തള്ളിയിട്ടത്. കഴിഞ്ഞ 15നു…
‘എന്റെ അവയവങ്ങൾ ദാനം ചെയ്യണം’: മെട്രോ സ്‌റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി വിദ്യാർഥി; കത്തിൽ അധ്യാപകർക്കെതിരെ ആരോപണം
ന്യൂഡൽഹി ∙ രാജ്യതലസ്‌ഥാനത്തെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി. മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പതിനാറുകാരൻ ചാടിയത്. അധ്യാപകർക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പ് വിദ്യാർഥിയുടെ ബാഗിൽ നിന്നു കണ്ടെടുത്തു. തനിക്ക്…
കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; 3 ഡോക്ടർമാർ മരിച്ചു, 2 പേരുടെ നില ഗുരുതരം
ചെന്നൈ ∙ തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്കു ദാരുണാന്ത്യം. 2 പേരുടെ നില ഗുരുതരമാണ്. ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടം. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാർ, കനത്ത മഴയെത്തുടർന്നു…
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന് മറുപടിയായി നിതിൻ ഗഡ്കരി
കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന് വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത,…
കുളിക്കുമ്പോള്‍ കരുതല്‍ വേണം; അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത; ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പുമായി കര്‍ണാടക
ബംഗളൂരു: അമീബിക് മസ്തിഷക ജ്വരത്തിന്റ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര നിര്‍ദേശവുമായി കര്‍ണാടക സര്‍ക്കാര്‍. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ മൂക്ക് അടച്ചു പിടിക്കണമെന്നും ആണ് നിര്‍ദേശം. മൂക്കിലൂടെ നേഗ്ലെറിയ ഫൗലേറി തലച്ചോറിലേക്ക് പ്രവേശിച്ചാല്‍ ഗുരുതരവും…
എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു; ചാര നിറത്തിലുള്ള ഇന്നോവ കാറിനായി അന്വേഷണം
ബെംഗളൂരു∙ കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടിരൂപ മോഷ്ടിച്ചു. ജയനഗറിലാണ് മോഷണം നടന്നത്. ജെ.പി നഗറിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിൽനിന്ന് പണം കൊണ്ടുവന്ന വാനിനെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞു.…
ഫ്ലാറ്റിന് മുകളിൽ നിന്നും താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ വിദ്യാർഥിനി മരിച്ചു,മരിച്ചത് ബത്തേരി സ്വദേശിനി
ഡൽഹിയിൽ ഫ്ലാറ്റിന് മുകളിൽ നിന്നും താഴേക്ക് വീണ് ഗുരുതര പരിക്കുപറ്റി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു…. സുൽത്താൻബത്തേരി പുത്തൻകുന്ന് താമസിക്കുന്ന യമുന (25) എന്ന വിദ്യാർത്ഥിനി യാണ് മരണപെട്ടത്.. ഡൽഹി അംബേദ്കർ സർവ്വകലാശാലയിൽ പി.ജി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്… ബോഡി ഇന്ന്…
കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതി തേടി ഹൈക്കോടതിയിൽ ട്രാൻസ് പുരുഷൻ്റെ ഹർജി
കൊച്ചി: കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതി തേടി ട്രാൻസ്‌ജെൻഡർ പുരുഷൻ ഹൈക്കോടതിയെ സമീപിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് കൃത്രിമ ഗർഭധാരണത്തിനുള്ള അനുമതി നിഷേധിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി നിയമത്തിലെയും വ്യവസ്ഥകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തിരുവനന്തപുരം സ്വദേശിയായ 28-കാരനാണ് നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്.…
മുഖത്ത് കാറ്റടിച്ചാല്‍ എനിക്കിപ്പോഴും പതിനാറ്; സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ ചുറ്റുന്ന റൈഡര്‍ 87-കാരി
പുത്തന്‍ സ്‌കൂട്ടറുകളില്‍ ചീറിപ്പായുന്ന റൈഡര്‍ യുവാക്കളെ എങ്ങും കാണാം, എന്നാല്‍ ഷോലെ സ്റ്റൈലില്‍ ഇന്നും യാത്ര നടത്തുന്ന ഒരു 87-കാരിയുണ്ട്, അഹമ്മദാബാദ് സ്വദേശിനിയായ മന്ദാകിനി ഷാ. ഈ പ്രായത്തിലും നഗരത്തിരക്കിലൂടെ സഹോദരിയേയും കൂട്ടി സ്‌കൂട്ടറില്‍ കറങ്ങുന്ന മന്ദാകിനി ഷായെ കാണാം. ഇന്‍സ്റ്റഗ്രാം…
















