താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന്‌ മറുപടിയായി നിതിൻ ഗഡ്കരി

Spread the love

 

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന്‌ വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

 

മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ആർ.കെ. പാണ്ഡെ, ഐ.ഐ.ടി. പാലക്കാട് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിവ്യ പി.വി. എന്നിവരടങ്ങുന്ന റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സംഘം ഒക്ടോബർ 3 ന് ചുരം സന്ദർശിച്ചതിന് ശേഷം റിപ്പോർട്ട് നൽകിയിരുന്നു. ഈ വിദഗ്ദ്ധ സംഘം മണ്ണിടിച്ചിൽ തടയുന്നതിനും ഭൂപ്രദേശം ശക്തിപ്പെടുത്തുന്നതിനും സ്വീകരിക്കേണ്ട അടിയന്തര, ശക്തിപ്പെടുത്തൽ, ദീർഘകാല നടപടികൾ എന്നിവയെക്കുറിച്ചുള്ള ശുപാർശകൾ നൽകിയിരുന്നതായും, ഈ ശുപാർശകളുടെ അടിസ്ഥാനത്തിൽ, അടിയന്തര നടപടി ആരംഭിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതായും. നിതിൻ ഗഡ്കരി അറിയിച്ചു. ഓഗസ്റ്റ് 28 ന് ചുരത്തിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയിരുന്നു.

 

ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് വിദഗ്ദ്ധ സംഘത്തിന്റെ ശുപാർശകൾ അനുസരിച്ച്‌ ‌ ആവശ്യമായ DPR തയ്യാറാക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രിയങ്ക ഗാന്ധി എം.പിക്കയച്ച കത്തിൽ അറിയിച്ചു.

  • Related Posts

    മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    Spread the love

    Spread the loveകണ്ണൂര്‍: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും ഇപ്പോള്‍ ധര്‍മ്മശാല കൂളിച്ചാലില്‍…

    85 വയസുകാരിയെ പീഡിപ്പിച്ച്‌ അവശനിലയില്‍ വഴിയില്‍ ഉപേക്ഷിച്ച 20കാരൻ അറസ്റ്റില്‍

    Spread the love

    Spread the loveവയോധികയെ പീഡിപ്പിച്ച്‌ അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് വെഞ്ഞാറമൂട് പൊലീസിന്‍റെ പിടിയിലായത്. 85 വയസുകാരിയായെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച്‌ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *