പെൺകുഞ്ഞ് ജനിച്ചതിന് കുറ്റപ്പെടുത്തൽ, മർദനം; ഭർത്താവിനെതിരേ പരാതി, ഗാർഹികപീഡനത്തിന് കേസ്
അങ്കമാലി(എറണാകുളം): പെൺകുഞ്ഞ് ഉണ്ടായതിൽ കുറ്റപ്പെടുത്തി ഭർത്താവ് മർദിക്കുന്നതായി യുവതിയുടെ പരാതി. അങ്കമാലി ഞാലൂക്കര സ്വദേശി ഗിരീഷിനെതിരേയാണ് അങ്കമാലി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരിക്കുന്നത്. 2020 ജൂലായിലായിരുന്നു ഇവരുടെ വിവാഹം. അടുത്തവർഷം പെൺകുഞ്ഞ് ജനിച്ചു. അതിനുശേഷമാണ് മാനസികമായും ശാരീരികമായും ഉപദ്രവം തുടങ്ങിയതെന്നാണ്…
ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി: മലയാളിയായ സീനിയർ വിദ്യാർഥിയുടെ പേരിൽ കേസ്
ബെംഗളൂരു: വാടകമുറിയിൽ കോളേജ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ സീനിയർ വിദ്യാർഥിയുടെപേരിൽ കേസെടുത്തു. ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിൽ ബിബിഎ രണ്ടാംവർഷ വിദ്യാർഥിനിയായിരുന്ന കുടക് സ്വദേശിനി സനാ പർവീണാണ് (19) ജീവനൊടുക്കിയത്. തൃശ്ശൂർ ചാവക്കാട് സ്വദേശി റിഫാസിന്റെ പേരിലാണ് ആത്മഹത്യപ്രേരണാ…
പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങളിൽ ‘ജ്യൂസ് ജാക്കിങ്’; കരുതിയിരിക്കണമെന്ന് പോലീസ്
പട്ടാമ്പി(പാലക്കാട്): പൊതു മൊബൈൽച്ചാർജിങ് പോയിന്റുകളിൽനിന്ന് സെൽഫോൺ ചാർജ് ചെയ്യുന്നവർ ഇനി കരുതിയിരിക്കണം. ‘ജ്യൂസ് ജാക്കിങ്’ തട്ടിപ്പുകാർ പുറകിലുണ്ടെന്ന മുന്നറിയിപ്പുനൽകുകയാണ് പോലീസ്. പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങൾവഴി വ്യക്തികളുടെ ഡേറ്റയും വിവരങ്ങളും മോഷ്ടിക്കുന്ന സൈബർ തട്ടിപ്പാണ് ജ്യൂസ് ജാക്കിങ്. മാളുകൾ, റസ്റ്ററന്റുകൾ, റെയിൽവേ…
സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്, ആശുപത്രി ഒപി പ്രവർത്തനം തടസ്സപ്പെടും
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല…
ജനവാസ മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം ഇറങ്ങി
മാനന്തവാടി: തലപ്പുഴ വെൺമണിയിലെ കൊളങ്ങോട് ജനവാസ മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം ഇറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഞ്ചോളം കാട്ടുപോത്തുകളെ പ്രദേശത്ത് കണ്ടത്. കൃഷിയിടങ്ങളിലിറങ്ങിയ കാട്ടുപോത്തുകൾ വ്യാപകമായി വാഴകൾ ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപും ഇതേ…
വെറും 7 മിനിറ്റിനുള്ളിൽ പാരീസിനെ നടുക്കിയ മോഷണം; ലുവർ മ്യൂസിയത്തിൽ നിന്ന് കവർന്നത് അമൂല്യ ആഭരണങ്ങൾ
പാരീസ്: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്നതും കനത്ത സുരക്ഷാ സംവിധാനങ്ങളുമുള്ള പാരീസിലെ ലുവർ മ്യൂസിയത്തിൽ അമൂല്യവസ്തുക്കൾ കവർന്നത് വെറും ഏഴ് മിനിറ്റിനുള്ളിൽ. സെയ്ൻ നദിക്ക് അഭിമുഖമായുള്ള മുൻവശത്ത് നിന്ന് അതിസാഹസികമായി മ്യൂസിയത്തിനുള്ളിൽ കടന്ന മോഷ്ടാക്കൾ കോടിക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചു.…
ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ പോവുകയാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഓര്‍മിപ്പിച്ച് പൊലീസ്
തിരുവനന്തപുരം: ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ പടക്കങ്ങള്‍ അടക്കമുള്ള കരിമരുന്നുകളുടെ പ്രയോഗത്തില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസിന്റെ അറിയിപ്പ്. ദീപാവലി ദിനത്തില്‍ നിയമ പ്രകാരമുളള നിര്‍ദ്ദിഷ്ട സമയങ്ങളില്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുളളൂ. പരിസ്ഥിതി…
വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമം; കാസര്‍കോട് 62കാരന്‍ പിടിയില്‍
കാസര്‍കോട് | ചന്ദേരയില്‍ വിവാഹിതയായ മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മകളുടെ പരാതിയില്‍ 62 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇന്നലെയാണ് യുവതി സ്വമേധയാ പോലീസ് സ്റ്റേഷനില്‍…
ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് സുൽത്താൻ ബത്തേരി സ്വദേശി മരിച്ചു
ചമ്രവട്ടം: മലപ്പുറം തിരൂർ ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സംഘം സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി അജ്മൽ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും യുവാവിനും പരിക്കേറ്റു. ദിശതെറ്റിയെത്തിയ ബൈക്ക്…
കാറും മിനി ലോറിയും കൂട്ടി ഇടിച്ച് 5 പേർക്ക് പരിക്ക്
കല്പറ്റ മുട്ടിൽ വാര്യാട് കാറും മിനി ലോറിയും കൂട്ടി ഇടിച്ച് 5 പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ നാലു പേരെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും ഒരാളെ ലിയോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി മേലെപറകോട്ടിൽ മുഹമ്മദ് ഫർജി (30)…
















