അങ്കമാലി(എറണാകുളം): പെൺകുഞ്ഞ് ഉണ്ടായതിൽ കുറ്റപ്പെടുത്തി ഭർത്താവ് മർദിക്കുന്നതായി യുവതിയുടെ പരാതി. അങ്കമാലി ഞാലൂക്കര സ്വദേശി ഗിരീഷിനെതിരേയാണ് അങ്കമാലി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരിക്കുന്നത്.
2020 ജൂലായിലായിരുന്നു ഇവരുടെ വിവാഹം. അടുത്തവർഷം പെൺകുഞ്ഞ് ജനിച്ചു. അതിനുശേഷമാണ് മാനസികമായും ശാരീരികമായും ഉപദ്രവം തുടങ്ങിയതെന്നാണ് 29 വയസ്സുള്ള യുവതിയുടെ പരാതി. ഗാർഹികപീഡനത്തിന് അങ്കമാലി പോലീസ് കേസെടുത്തിട്ടുണ്ട്.






