പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങളിൽ ‘ജ്യൂസ് ജാക്കിങ്’; കരുതിയിരിക്കണമെന്ന് പോലീസ്‌

Spread the love

 

പട്ടാമ്പി(പാലക്കാട്): പൊതു മൊബൈൽച്ചാർജിങ് പോയിന്റുകളിൽനിന്ന്‌ സെൽഫോൺ ചാർജ് ചെയ്യുന്നവർ ഇനി കരുതിയിരിക്കണം. ‘ജ്യൂസ് ജാക്കിങ്‌’ തട്ടിപ്പുകാർ പുറകിലുണ്ടെന്ന മുന്നറിയിപ്പുനൽകുകയാണ് പോലീസ്. പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങൾവഴി വ്യക്തികളുടെ ഡേറ്റയും വിവരങ്ങളും മോഷ്ടിക്കുന്ന സൈബർ തട്ടിപ്പാണ് ജ്യൂസ് ജാക്കിങ്. മാളുകൾ, റസ്റ്ററന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, തീവണ്ടികൾ തുടങ്ങിയിടങ്ങളിലെ പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങൾവഴിയാണ് ഡേറ്റ മോഷണം നടക്കുന്നത്.

 

ചാർജിങ് പോയിന്റുകളിലെ മൊബൈൽച്ചാർജിങ് കേബിളുകൾ മാറ്റുന്നതാണ് രീതി. സാധാരണ ചാർജിങ് കേബിൾപോലെ തോന്നിക്കുന്ന ‘മാൽവെയർ കേബിളുകൾ’ ഉപയോഗിച്ചാണ് പൊതു ചാർജിങ് പോയന്റുകളിൽ സൈബർ കുറ്റവാളികൾ തട്ടിപ്പുനടത്തുന്നത്. ഇത്തരത്തിലുള്ള വ്യാജകേബിളിൽ കണക്ടുചെയ്യുന്ന ഫോണുകളിലെ ബാങ്കിങ് വിവരങ്ങൾ, ഫോട്ടോകൾ, കോൺടാക്ട്‌ ലിസ്റ്റ് തുടങ്ങിയവ തട്ടിപ്പുകാർ കൈക്കലാക്കുന്നു.

നിലവിൽ കേസൊന്നുംവന്നിട്ടില്ലെങ്കിലും സാമ്പത്തികത്തട്ടിപ്പടക്കം സാധ്യമാകുമെന്നാണ് പോലീസ് മുന്നറിയിപ്പുനൽകുന്നത്.

 

തട്ടിപ്പ് ഇങ്ങനെ ഒഴിവാക്കാം

 

സ്വന്തം ചാർജിങ് കേബിളുകളും പവർബാങ്കുകളും ഉപയോഗിക്കുക. സ്മാർട്ട് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റവും ആപ്ലിക്കേഷനുകളും പതിവായി അപ്‌ഡേറ്റ് ചെയ്താലും ഇത്തരം തട്ടിപ്പുകളിൽനിന്ന്‌ രക്ഷനേടാനാവുമെന്ന് വിദഗ്ധർ പറയുന്നു.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *