യുവാവുമായി ഷെഫീനയുടെ വിഡിയോ കോൾ, അടിച്ചുകൊന്ന് ഷംഷാദ്; ഫ്ലാറ്റ് എടുത്തത് ‘ഒളിവിൽ’ കഴിയാൻ
തിരുവനന്തപുരം∙ മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നത് വിഡിയോ കോൾ ചെയ്തതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്ന് എഫ്ഐആർ. മറ്റൊരു കേസിൽ ഒളിവിൽ കഴിയാനാണു പ്രതിയായ ഷംഷാദ് (44) മണ്ണന്തലയിൽ വാടകയ്ക്കു വീടെടുത്തതെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഷെഫീനയുടെ (33) കുടുംബജീവിതം തകർന്നതിനു കാരണം…
30 കിലോമീറ്റർ ദൂരം കുറവ്, ഒരു മണിക്കൂർ ലാഭം; താമരശേരി ചുരം ഒഴിവാക്കി യാത്ര
ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി ഇരട്ട തുരങ്കപ്പാതയുടെ നിർമാണം ഏറ്റെടുത്ത കമ്പനികളുമായി കരാർ ഒപ്പിടാൻ നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേയ്ക്ക് സംസ്ഥാന സർക്കാർ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന നിബന്ധനകൾ പാലിച്ചു വേണം കരാർ വ്യവസ്ഥകളെന്നും പൊതുമരാമത്ത് സെക്രട്ടറി…
അമ്മയുടെ വരവ് കാത്ത് മകൻറെ മൃതദേഹം അഞ്ചാം നാളും മോർച്ചറിയിൽ
അപകടത്തിൽ ജീവൻ പൊലിഞ്ഞ ഏക മകന്റെ ഭൗതികശരീരം അമ്മയ്ക്ക് ഒരുനോക്കു കാണാൻ കഴിയുമോയെന്ന ആശങ്കയിലാണ് അണക്കര വെള്ളറയിൽ ഷൈജുവും ബന്ധുക്കളും. കഴിഞ്ഞ 17ന് അണക്കര ചെല്ലാർകോവിലിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചു മരിച്ച, ഷാനറ്റ് ഷൈജുവിന്റെ (17) മൃതദേഹമാണ് കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന അമ്മ…
പങ്ചറായി കെഎസ്ആർടിസി; യാത്രക്കാർ പണംപിരിച്ച് ടയർ മാറ്റി
രാത്രി ടയർ പങ്ചറായി വഴിയിൽകിടന്ന ബസ് നന്നാക്കാൻ 2 മണിക്കൂർ വേണമെന്ന് കെഎസ്ആർടിസി. ഇതോടെ യാത്രക്കാർ പണംപിരിച്ച് ടയർ മാറ്റി അരമണിക്കൂറിനകം ബസ് യാത്ര തുടർന്നു. കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസിന്റെ ടയറാണ് വെള്ളിയാഴ്ച രാത്രി 10.30…
ജപ്തി ഒഴിവാക്കാൻ രണ്ടരക്കോടി; അസി.പൊലീസ് കമ്മിഷണർക്ക് സസ്പെൻഷൻ
ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതിയായ കോഴിക്കോട് ട്രാഫിക് നോർത്ത് അസി.പൊലീസ് കമ്മിഷണർ തൃശൂർ പേരിൽചേരി കൊപ്പുള്ളി ഹൗസിൽ കെ.എ.സുരേഷ്ബാബുവിനെ സസ്പെൻഡ് ചെയ്തു. ജ്വല്ലറി ഉടമ ബാങ്കിൽ നിന്നെടുത്ത കോടികളുടെ ഓവർഡ്രാഫ്റ്റ് കുടിശികയിൽ ബാങ്കിനെയും കോടതിയെയും…
ക്ഷേത്രത്തിലെ മോഷണം: ‘സാമ്പാർ മണി’ 8 വർഷത്തിനു ശേഷം പിടിയിൽ
സാമ്പാറാണ് മണിയുടെ തുറുപ്പുചീട്ട്. ജയിലിലെ അടുക്കളയിൽ ആ കൈപ്പുണ്യം അറിഞ്ഞവരാരും മണിയെ ഒറ്റിയിട്ടില്ല. എന്നിട്ടും പൊലീസിന്റെ കണ്ണുകളിൽ 8 വർഷത്തിനു ശേഷം മണി പെട്ടു. കേരള, കർണാടക, തമിഴ്നാട് പൊലീസ് സേനകളുടെ പിടികിട്ടാപ്പുള്ളിയും കുപ്രസിദ്ധ മോഷ്ടാവുമായ സാമ്പാർ മണിയെന്ന ബിജീഷിനെ രാമപുരം…
ഇസ്രയേൽ–ഇറാൻ സംഘർഷം: 290 പേർ കൂടി തിരിച്ചെത്തി; ഇതുവരെ ഇന്ത്യയിലെത്തിച്ചത് 1117 പേരെ
ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ധു ദൗത്യത്തിലൂടെ 290 ഇന്ത്യക്കാരെക്കൂടി ഇറാനിൽനിന്ന് ഡൽഹിയിലെത്തിച്ചു. യുദ്ധസാഹചര്യത്തിൽ അടച്ച വ്യോമപാത ഇന്ത്യക്കാർക്കുവേണ്ടി കഴിഞ്ഞദിവസം തുറന്നുകൊടുത്തിരുന്നു. ഇറാനിലെ ‘മാഹൻ എയർ’ കമ്പനിയുടെ ചാർട്ടേഡ് വിമാനത്തിലാണു മഷ്ഹദിൽനിന്ന് നേരിട്ട് ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചത്. 290 പേരിൽ വിദ്യാർഥികളും തീർഥാടകരുമുണ്ട്. വിദ്യാർഥികളിൽ…
‘ഞാൻ ശരിയാണെന്ന് തെളിഞ്ഞു; സൈബർ റേപ്പ് നേരിട്ടത് 2 വർഷം
കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ പിടിയിലായ സവാദിനെതിരെ രംഗത്തെത്തി മുൻപ് പീഡന പരാതി ഉന്നയിച്ച വനിതാ വ്ലോഗർ. നിയമം ശക്തമായിരുന്നെങ്കിൽ മറ്റൊരു ഇര കൂടി ഉണ്ടാകില്ലായിരുന്നെന്നും അന്ന് അനുവഭവിച്ച മാനസിക ബുദ്ധിമുട്ട് വലിയതായിരുന്നുവെന്നും വനിതാ വ്ലോഗർ പറഞ്ഞു. 2023ൽ നെടുമ്പാശേരിയിൽ കെഎസ്ആർടിസി ബസിൽ…
പതിനഞ്ചുകാരി 8 മാസം ഗർഭിണി; 14 പേർ 2 വർഷമായി പീഡിപ്പിച്ചു, പ്രായപൂർത്തിയാകാത്തയാളടക്കം 17 പേർ അറസ്റ്റിൽ
വിജയവാഡ∙ ആന്ധ്രാപ്രദേശിൽ 15 വയസ്സുള്ള പെൺകുട്ടി രണ്ടു വർഷത്തിനിടെ നേരിട്ടത് കൊടിയ ലൈംഗിക പീഡനം. 14 പേർ ചേർന്നാണ് തന്നെ നിരന്തരമായ പീഡിപ്പിച്ചിരുന്നതെന്നു പെൺകുട്ടി വെളിപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി എട്ടു മാസം ഗർഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പുരുഷന്മാർ തന്നെ…
യുവതിയെ സഹോദരൻ അടിച്ചുകൊന്നു; ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ; പ്രതി കസ്റ്റഡിയിൽ
തിരുവനന്തപുരം∙ മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. മണ്ണന്തല മുക്കോലക്കലിൽ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. സഹോദരൻ ഷംസാദിനെയും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖിനെയും മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിലിന് താഴെ…
















