പതിനഞ്ചുകാരി 8 മാസം ഗർഭിണി; 14 പേർ 2 വർഷമായി പീഡിപ്പിച്ചു, പ്രായപൂർത്തിയാകാത്തയാളടക്കം 17 പേർ അറസ്റ്റിൽ

Spread the love

വിജയവാ‍ഡ∙ ആന്ധ്രാപ്രദേശിൽ 15 വയസ്സുള്ള പെൺകുട്ടി രണ്ടു വർഷത്തിനിടെ നേരിട്ടത് കൊടിയ ലൈംഗിക പീഡനം. 14 പേർ ചേർന്നാണ് തന്നെ നിരന്തരമായ പീഡിപ്പിച്ചിരുന്നതെന്നു പെൺകുട്ടി വെളിപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി എട്ടു മാസം ഗർഭിണിയായതോടെയാണ് പീഡനവിവരം പുറത്തറി‍ഞ്ഞത്. പുരുഷന്മാർ തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി മൊഴി നൽകി.

 

ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 17 പേരെ ശ്രീ സത്യസായി ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയായതെന്നു പെൺകുട്ടി പറഞ്ഞു.

 

രണ്ടു മാസം മുൻപു വരെ പീഡനം നടന്നിട്ടുണ്ട്. ഇതിനിടെ പെൺകുട്ടി സ്കൂളിൽ പോയിരുന്നതായും പെൺകുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. പെൺകുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. എട്ടു മാസം ഗർഭിണിയായിട്ടും എന്തുകൊണ്ടാണ് വീട്ടുകാർ ഇതിനെ കുറിച്ച് മനസ്സിലാക്കാതിരുന്നത് എന്നതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *