ആഡംബര കാർ ഇറക്കുമ്പോൾ ജീവനക്കാരന്റെ മരണം; നിയന്ത്രണം നഷ്ടമായി, കാരണം മാനുഷിക പിഴവ്
ട്രെയിലറിൽ നിന്ന് ഡീലർഷിപ്പിന്റെ യാർഡിലേക്ക് കാർ ഇറക്കുന്നതിനിടയിൽ ഷോറൂം ജീവനക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണം മാനുഷിക പിഴവെന്ന് മോട്ടർ വാഹന വകുപ്പ്. വാഹനം താഴേക്ക് ഇറക്കുന്നതിൽ വൈദഗ്ധ്യമില്ലാത്തയാൾ ഇറക്കിയതാണ് നിയന്ത്രണം നഷ്ടമായി അപകടത്തിന് വഴിവച്ചതെന്നാണ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. അതിനിടെ,…
അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ
2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം കെ എ അർഹനായി. 2023 ൽ കൽപ്പറ്റ സ്വദേശിയെ സൈബർ…
ദലിത് യുവതിക്കെതിരായ വ്യാജ മോഷണക്കേസ്: എതിർ കക്ഷികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവ്
തിരുവനന്തപുരം∙ ദലിത് യുവതി ബിന്ദുവിനെ വ്യാജ മോഷണക്കേസില്‍ കുടുക്കി പൊലീസ് മാനസികമായി പീഡിപ്പിച്ച കേസില്‍ പരാതിക്കാരിയായ ഓമന ഡാനിയല്‍ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്‌സി, എസ്‌ടി കമ്മിഷന്‍ ഉത്തരവ്. ബിന്ദു സ്വര്‍ണ മാല മോഷ്ടിച്ചെന്ന് പരാതി…
സമൂഹ മാധ്യമം വഴി പരിചയപ്പെട്ടു, ആദ്യ കൂടിക്കാഴ്ചയിൽ തർക്കം; യുവതിയെ കൊന്ന് കുഴിച്ചുമൂടി, യുവാവ് അറസ്റ്റിൽ
ബെംഗളൂരു∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൊലപ്പെടുത്തി ഫാം ഹൗസിൽ കുഴിച്ചിട്ട യുവാവ് അറസ്റ്റിൽ. എൻജിനീയറിങ് ബിരുദധാരിയായ പുനീത് ഗൗഡയാണ് (28) മാണ്ഡ്യയിൽ അറസ്റ്റിലായത്. പ്രീതി സുന്ദരേശാണ് കൊല്ലപ്പെട്ടത്. ആദ്യ കൂടിക്കാഴ്ചയിലായിരുന്നു കൊലപാതകം. തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. പ്രീതി വിവാഹിതയും രണ്ട്…
5 ദിവസം അതിതീവ്ര മഴ: 7 ജില്ലകളിൽ അവധി, 5 ഇടങ്ങളിൽ ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്കു സാധ്യത. ഇന്നും നാളെയും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാം. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി,…
വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കണം; ബസ് ഉടമകൾ പ്രതിഷേധത്തിലേക്ക്
തൃശൂർ : വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം നടത്തും. ഇതിനു മുന്നോടിയായി 8ന് സൂചനാ സമരം നടത്തും. നിരക്കു വർധന ഉൾപ്പെടെ…
കാട്ടാനയുടെ ആക്രമണം; നിലമ്പൂരിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം നിലമ്പൂർ മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. ബുധനാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്.…
ക്ലച്ച് പിടിച്ചപ്പോൾ ഹാൻഡിലിൽ വഴുവഴുപ്പ്, കൈമാറ്റി നോക്കിയപ്പോൾ പാമ്പ്
അടിമാലി ∙ ബൈക്കിൽ പാമ്പ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് സഞ്ചരിച്ചത് 5 കിലോമീറ്റർ. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറിൽ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ച് പിടിച്ചപ്പോൾ വഴുവഴപ്പ്. കൈ മാറ്റി നോക്കുമ്പോൾ ഹാൻഡിലിൽ നീളത്തിൽ കിടക്കുന്ന വളവഴപ്പൻ…
യുദ്ധവിമാനം;വിദഗ്ധസംഘം ഉടൻ എത്തിയേക്കും, വാടക നൽകേണ്ടിവരും
തിരുവനന്തപുരം ∙ സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടിഷ് വിദഗ്ധ സംഘം വരുംദിവസങ്ങളിൽ എത്തിയേക്കും. ബ്രിട്ടിഷ് സേനയുടെ ഭാഗമായവർ കൂടി ഉൾപ്പെടുന്ന സംഘത്തിന്റെ യാത്രയ്ക്കാവശ്യമായ ഒൗദ്യോഗിക നടപടിക്രമങ്ങൾ ഇരു…
വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മെഡിക്കൽ ബുള്ളറ്റിൻ
തിരുവനന്തപുരം എസ് യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ ഡോക്ടേഴ്സിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ…
















