ക്ലച്ച് പിടിച്ചപ്പോൾ ഹാൻഡിലിൽ വഴുവഴുപ്പ്, കൈമാറ്റി നോക്കിയപ്പോൾ പാമ്പ്

Spread the love

അടിമാലി ∙ ബൈക്കിൽ പാമ്പ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് സഞ്ചരിച്ചത് 5 കിലോമീറ്റർ. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറിൽ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ച് പിടിച്ചപ്പോൾ വഴുവഴപ്പ്. കൈ മാറ്റി നോക്കുമ്പോൾ ഹാൻഡിലിൽ നീളത്തിൽ കിടക്കുന്ന വളവഴപ്പൻ പാമ്പ്. അടിമാലി അമ്പലപ്പടി എസ്എച്ച് കോൺവന്റിനു സമീപം താമസിക്കുന്ന ബിനീഷാണു പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ചിലയിടങ്ങളിൽ മോതിരവളയൻ എന്നും അറിയപ്പെടുന്ന ഇതു വിഷപ്പാമ്പാണെന്നു വിദഗ്ധർ പറയുന്നു.

 

തിങ്കളാഴ്ച രാത്രി എട്ടോടെയാണു ഭാര്യ ഹർഷ, മകൾ പാർവണ (3 വയസ്സ്) എന്നിവരുമായി യുവാവ് അടിമാലി ടൗണിലേക്കു പോയത്. തിരികെപ്പോകാൻ ഒരുങ്ങുമ്പോൾ ശക്തമായ മഴ. തുടർന്നു ഭാര്യയെയും മകളും ഭാര്യാപിതാവിന്റെ കാറിൽ വീട്ടിലേക്കു വിട്ടു. പിന്നീടു വീട്ടിലേക്കു വരുമ്പോഴാണു ബൈക്കിൽ കയറിയ ‘അതിഥി’യെ കണ്ട് ബിനീഷ് ഞെട്ടിയത്. ഉടൻ ബൈക്കിൽനിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. ഇതിനിടെ പാമ്പ് സമീപത്തെ പുരയിടത്തിലേക്കു ‘കടന്നുകളഞ്ഞു.’

  • Related Posts

    വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റെയ്ഡിന് പിന്നാലെ നടപടി

    Spread the love

    Spread the loveകൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ വീണ വിജയന്റെതടക്കമുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ച് ഇഡി. കേരളത്തിലും ബംഗളൂരിലും നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചയായാണ് നടപടി. വീണാ വിജയന്റെ പേരിലുളള എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടാണ്…

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും ലഹരി നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി കൂടത്തായി സ്വദേശി കസിൻ ഷാലു (ഷാലു–23)…

    Leave a Reply

    Your email address will not be published. Required fields are marked *