കാട്ടാനയുടെ ആക്രമണം; നിലമ്പൂരിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

Spread the love

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം നിലമ്പൂർ മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്.

 

ബുധനാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ ആക്രമിച്ചത് എന്നാണ് വിവരം. ആദിവാസി മേഖലയാണ് വണിയമ്പുഴ.

 

2019ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ശേഷം കുടിൽ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ആക്രമണം നടന്ന സ്ഥലത്ത് എത്തുക വെല്ലുവിളിയാണ്.

 

ചങ്ങാടം പോലും ഇല്ലാത്ത അവസ്ഥയാണ്. നിലവിൽ മേഖലയിൽ വന്യജീവി ശല്യം രൂക്ഷമാണ്. ജനങ്ങൾ നിരവധി തവണ പ്രതിഷേധിച്ചിട്ടും ആക്രമണം തടയാൻ ഒരു മുൻകരുതലും സ്വീകരിച്ചിട്ടില്ലെന്ന ആരോപണം ശക്തമാണ്.

 

സ്ഥലത്തേക്ക് ഫയർഫോഴ്‌സ് പുറപ്പെട്ടിട്ടുണ്ട്. അതേസമയം, യുവാവിൻ്റെ മരണത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മൃതദേഹം പുറത്തെത്തിക്കാൻ ഫയർഫോഴ്സിന്റെ സഹായം കൂടി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *