വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചൊവ്വാഴ്ച രാവിലെ പനമരം എരനല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പനമരം ചങ്ങാടക്കടവ് കാരി കുയ്യൻ അയൂബ്-സുഹറ എന്നിവരുടെ മകൻ മുഹമ്മദ്‌ നിഹാൽ(22) ആണ് മരിച്ചത്. പച്ചിലക്കാട് നിന്നും പനമരത്തേക്ക് പോകുകയായിരുന്ന ബൈക്കും പനമരത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു…

താമരശ്ശേരിചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരം വേണം, വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി

കല്‍പ്പറ്റ: താമരശ്ശേരിചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമായ നിര്‍ദിഷ്ട വയനാട് ബൈപാസ് ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ പാത യാഥാര്‍ഥ്യമാക്കുന്നതില്‍ സര്‍ക്കാരും ജനപ്രതികളും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.കാലവര്‍ഷം തുടങ്ങിയതോടെ മരങ്ങള്‍ കടപുഴകിയും പാറക്കെട്ടുകള്‍ അടര്‍ന്ന് വീണും…

മുട്ടികൊമ്പന്റെ ശല്യത്താല്‍ പൊറുതിമുട്ടി വള്ളുവാടിയിലെ കര്‍ഷകര്‍

ബത്തേരി: കാട്ടാനയെ പിടികൂടണമെന്ന ഗ്രാമസഭയുടെയും നൂല്‍പ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെയും പ്രമേയം നടപ്പാലാക്കാത്തതിനാല്‍ മുട്ടികൊമ്പന്റെ ശല്യത്താല്‍ പൊറുതിമുട്ടി വള്ളുവാടിയിലെ കര്‍ഷകര്‍. ദിനംപ്രതി കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുകൊമ്പന്‍ കൃഷിനാശത്തിനപുറമെ കര്‍ഷകരുടെ ജീവനും ഭീഷണിയാവുകയാണ്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ കോച്ചേരി യോഹന്നാന്‍ വര്‍ഗീസിന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ മുട്ടികൊമ്പന്‍…

ജനവാസ മേഖലയിൽ പുലിയിറങ്ങി

ബത്തേരി ചീരാലിൽ വീണ്ടും പുലി. വളർത്തുമൃഗങ്ങളെ കൊന്നു തിന്നു.ചീരാൽ കല്ലുമുക്ക് മോഹനന്റെ വളർത്തു നായയെയും താറാവിനെയുമാണ് പുലി കൊന്നത്.ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.      

കാട്ടാന ചരിഞ്ഞ നിലയിൽ

മുത്തങ്ങയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മുറിയൻകുന്ന് വയലിലാണ് കാട്ടാനയെ സംഭവം. ഫെൻസിങിൽ നിന്ന് ഷോക്കേറ്റതാണെന്ന്   പ്രാഥമിക നിഗമനം.പോസ്റ്റുമോർട്ടത്തിന്  ശേഷമേ വ്യക്തത വരുകയുള്ളൂ. നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ചൂരിമലയിൽ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു

കൊളഗപ്പാറ: കൊളഗപ്പാറ ചൂരിമലയിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.കഴിഞ്ഞദിവസം പോത്തിനെ ആക്രമിച്ചു കൊന്ന സ്ഥലത്ത് നിന്ന് നൂറുമീറ്റർ അകലെയാണ് കൂടു വെച്ചത്. കടുവ കൊന്ന പോത്തിന്റെ ജഡം ഈ കൂട്ടിനുള്ളിൽ വെച്ചിട്ടുണ്ട്.