താമരശ്ശേരിചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരം വേണം, വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി

Spread the love

കല്‍പ്പറ്റ: താമരശ്ശേരിചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമായ നിര്‍ദിഷ്ട വയനാട് ബൈപാസ് ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ പാത യാഥാര്‍ഥ്യമാക്കുന്നതില്‍ സര്‍ക്കാരും ജനപ്രതികളും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.കാലവര്‍ഷം തുടങ്ങിയതോടെ മരങ്ങള്‍ കടപുഴകിയും പാറക്കെട്ടുകള്‍ അടര്‍ന്ന് വീണും ഗതാഗത കുരുക്ക് അതി രൂക്ഷമായിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചരക്ക് നീക്കം നടക്കുകയും വാഹന തിരക്ക് അനുഭപ്പെടുംകയും ചെയ്യുന്ന കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ പെട്ട ചുരത്തിലെ കുരുക്ക് അഴിക്കാന്‍ ബൈപാസ് യാഥാര്‍ഥ്യമാക്കുക മാത്രമാണ് പരിഹാരം.

 

ചുരത്തിന്റെ ടൂറിസ പ്രാധാന്യവും സന്ദര്‍ശക പ്രവാഹവും ബൈപാസിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.വയനാട് ബൈപാസ് എത്രയും വേഗം യഥാര്‍ഥ്യമാക്കണമന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരം സുല്‍ത്താന്‍ ബത്തേരി മുതല്‍കോഴിക്കോട് വരെ ദേശീയ പാതയിലൂടെ പ്രക്ഷോഭ യാത്രയും ജനകീയ ഒപ്പ് ശേഖരണവും നടത്താന്‍ യോഗം തീരുമാനിച്ചു. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി യോഗം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഹുസൈന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.ആര്‍.ഒ.കുട്ടന്‍, ഭാരവാഹികളായ റസാഖ് കല്‍പറ്റ ,വി.കെ. മൊയ്തു മുട്ടായി, അലി ബ്രാന്‍ മാനന്തവാടി, സൈതലവി തളിപ്പുഴ, വി.പി. രത്‌ന രാജ്, സി.എം. അഹമ്മദ്, കെ.ഐ. വര്‍ഗീസ്, പൂലാടന്‍ അഷ്‌റഫ്, അബ്ദുല്‍ സലാം അടിവാരം എന്നിവര്‍ പ്രസംഗിച്ചു

  • Related Posts

    ഹയർ സെക്കണ്ടറി ഫലം വന്നപ്പോൾ വയനാട്ടിൽ ഒന്നാമതായി എം ജി എം എച്ച് എസ് എസ്

    Spread the love

    Spread the love  മാനന്തവാടി: ഹയർ സെക്കന്ററി പരീക്ഷാ ഫലം വന്നപ്പോൾ വയനാട്ടിൽ മിന്നുംവിജയം കരസ്ഥമാക്കാൻ എം ജി എമമി -ന് കഴിഞ്ഞു. 49 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് അർഹരായി. 24 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും…

    വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി

    Spread the love

    Spread the love      വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു…

    Leave a Reply

    Your email address will not be published. Required fields are marked *