വെള്ളി ആഭരണങ്ങൾ പണയം വെച്ചും വായ്പയെടുക്കാം; ആർബിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം
സ്വർണം പോലെ തന്നെ വെള്ളി ആഭരണങ്ങൾ പണയം വെച്ചും ഇനി വായ്പയെടുക്കാം. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അടുത്ത വർഷം ഏപ്രിൽ 1 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും. …
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട കെഎസ്ആർടിസി ബസുകൾക്ക് രജിസ്ട്രേഷൻ; നിയമത്തിൽ ഇളവ് നൽകി സർക്കാർ
തിരുവനന്തപുരം: പുതുതായി വാങ്ങിയ കെഎസ്ആർടിസി ബസുകൾ കേന്ദ്രസർക്കാരിന്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഇവയ്ക്ക് രജിസ്ട്രേഷൻ നൽകുന്നതിനായി സംസ്ഥാന സർക്കാർ വാഹന രജിസ്ട്രേഷൻ നിയമങ്ങളിൽ ആറ് മാസത്തേക്ക് ഇളവ് അനുവദിച്ചു. ബസ് ബോഡി കോഡ് (AIS 153) നടപ്പാക്കുന്നത് താൽക്കാലികമായി…
സ്വവർഗ പങ്കാളിക്കൊപ്പം ചെലവിടാൻ സമയം കുറവ്, 5 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ; ഇരുവരും അറസ്റ്റിൽ
ചെന്നൈ∙ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയും സ്വവർഗ പങ്കാളിയും ചേർന്ന് അഞ്ചു മാസം പ്രായമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണു സംഭവം. സ്വകാര്യമായി ചെലവിടാൻ സമയം കുറഞ്ഞതോടെയാണ് കുഞ്ഞിനെ കൊന്നതെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.…
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു; അപകടം പാൽ വാങ്ങാൻ പോകുമ്പോൾ
വണ്ടൂർ (മലപ്പുറം) ∙ വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ്…
വെള്ളഷർട്ട് ധരിച്ച് വീട്ടിലെത്തും, തലയോട്ടി മാലയിടും; മന്ത്രവാദത്തിനു കൂലി 6000 രൂപ, കരച്ചിൽ മറയ്ക്കാൻ പുലിമുരുകനിലെ പാട്ട്
കോട്ടയം ∙ യുവതിയെ 10 മണിക്കൂർ ക്രൂരമായ ആഭിചാരക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ മന്ത്രവാദി ശിവദാസ് ഫീസായി വാങ്ങിയത് 6000 രൂപ. യുവതിയുടെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ ‘കാടണിയും കാൽച്ചിലമ്പേ കാനന മൈനേ..’ എന്ന പുലിമുരുകൻ സിനിമയിലെ പാട്ട് ഉച്ചത്തിൽ വച്ചു. ക്രൂരമായ…
ഥാര്‍ ഒരു കാറല്ല, ഞാനിങ്ങനെയാണെന്ന പ്രസ്താവന, ഈ രണ്ട് വാഹനമോടിക്കുന്നവര്‍ക്ക് ക്രിമിനല്‍ സ്വഭാവം’
ചണ്ഡിഗഢ്: മഹീന്ദ്ര ഥാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ളവരാണെന്ന് ഹരിയാന ഡിജിപി ഒ.പി സിങ്. ഥാര്‍ കാര്‍ ഉടമകള്‍ക്കും ഓടിക്കുന്നവര്‍ക്കുമെല്ലാം ഭ്രാന്താണെന്നാണായിരുന്നു ഹരിയാന ഡിജിപിയുടെ വാക്കുകള്‍. ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്. ഡിജിപിയുടെ പ്രതികരണം…
കാട്ടുപന്നി കുറുകെച്ചാടി; കാർ പാടത്തേക്കു മറിഞ്ഞ് 3 മരണം; അപകടത്തിൽപെട്ടത് യാത്രപോയ സുഹൃത്തുക്കൾ
പാലക്കാട് ∙ ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജംക്‌ഷനു സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിഞ്ഞു സുഹൃത്തുക്കളായ 3 യുവാക്കൾ തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന 3 പേർക്കു സാരമായ പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നിനാണു സംഭവം.…
ട്രാവലറിൻ്റെ മുകളിൽ ഇരുന്ന് വിനോദ സഞ്ചാരികളുടെ ഉല്ലാസയാത്ര, സംഭവം വയനാട്ടിൽ
ട്രാവലറിൻ്റെ മുകളിൽ ഇരുന്ന് വിനോദസഞ്ചാരികളുടെ അപകടകരമായ യാത്ര. മേപ്പാടി – ചൂരല്‍മല റോഡിലാണ് സംഭവം. കർണാടകയില്‍ നിന്നുള്ള സംഘമാണ് അപകടകരമാംവിധം യാത്ര ചെയ്തത്. നിർമ്മാണത്തിലിരിക്കുന്ന ഒരു റോഡിലൂടെയാണ് സംഘത്തിന്റെ അപകട യാത്ര. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ യാത്രക്കാരെ വിലക്കിയിരുന്നു. എന്നാല്‍, നാട്ടുകാരുടെ…
ചില്ലറ ചോദിച്ചതോടെ തർക്കം, യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; ജീവനക്കാരൻ അറസ്റ്റിൽ
ഷൊർണൂർ∙ യാത്രക്കാരന്റെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ പാൻട്രികാർ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ…
‘മുടിയില്‍ ആണിചുറ്റി തടിയില്‍ തറച്ചു, മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു’; വെളിപ്പെടുത്തലുമായി ആഭിചാരത്തിന് ഇരയായ യുവതി
കോട്ടയം: മുടിയില്‍ ആണിചുറ്റി തടിയില്‍ തറച്ചു, പൂജയ്ക്കിടെ മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു’ കോട്ടയത്ത് ആഭിചാരത്തിന് ഇരയായ യുവതി നടത്തിയ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദുരാത്മാവ് യുവതിയുടെ ദേഹത്ത് കയറി എന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. സംഭവത്തില്‍ ഒപ്പം താമസിക്കുന്ന യുവാവ്…
















