ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു; അപകടം പാൽ വാങ്ങാൻ പോകുമ്പോൾ

Spread the love

വണ്ടൂർ (മലപ്പുറം) ∙ വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ് നന്ദൻ.

 

രാവിലെ വീട്ടിൽനിന്ന് പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. നേരത്തെ വണ്ടൂർ ബ്ലോക്ക് ഓഫിസിനു സമീപമാണ് നന്ദന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീടാണ് വാണിയമ്പലം മരുതുങ്ങലിലേക്ക് താമസം മാറ്റിയത്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: നാഥു, നന്ദേഷ്.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *