ഥാര്‍ ഒരു കാറല്ല, ഞാനിങ്ങനെയാണെന്ന പ്രസ്താവന, ഈ രണ്ട് വാഹനമോടിക്കുന്നവര്‍ക്ക് ക്രിമിനല്‍ സ്വഭാവം’

Spread the love

ചണ്ഡിഗഢ്: മഹീന്ദ്ര ഥാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ളവരാണെന്ന് ഹരിയാന ഡിജിപി ഒ.പി സിങ്. ഥാര്‍ കാര്‍ ഉടമകള്‍ക്കും ഓടിക്കുന്നവര്‍ക്കുമെല്ലാം ഭ്രാന്താണെന്നാണായിരുന്നു ഹരിയാന ഡിജിപിയുടെ വാക്കുകള്‍. ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്. ഡിജിപിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.

 

വാഹന പരിശോധനക്കിടെ പൊലീസുകാര്‍ മാന്യമായി പെരുമാറണമെന്നം എന്ന് പറഞ്ഞായിരുന്നു ഡിജിപിയുടെ പരാമര്‍ശങ്ങള്‍. എല്ലാ വാഹനങ്ങളും തടഞ്ഞ് പരിശോധിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു ഥാറിനെയും ബുള്ളറ്റിനെയും എങ്ങനെയാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കുക എന്നായിരുന്നു ഡിജിപിയുടെ ചോദ്യം. ഥാര്‍ ഒരു കാറല്ല, അതൊരു പ്രസ്താവനയാണ്, ‘ഞാന്‍ ഇങ്ങനെയാണ്’ എന്ന് പറയാനാണ് ഇതോടിക്കുന്നവര്‍ ശ്രമിക്കുന്നത്.

 

‘ഒരാളുടെ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതാണ് വാഹനത്തിന്റെ തെരഞ്ഞെടുപ്പ്. ഥാര്‍ കൈകാര്യം ചെയ്യുന്നവര്‍ റോഡില്‍ സ്ഥിരമായി അഭ്യാസങ്ങള്‍ നടത്തുന്നു. ഒരു അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ മകന്‍ ഥാര്‍ ഓടിച്ച് ഒരാളെ ഇടിച്ചിട്ടു. മകനെ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. അപ്പോള്‍ യഥാര്‍ഥ കുറ്റക്കാരന്‍ അദ്ദേഹം തന്നെയാണ്. ‘ഞങ്ങള്‍ പൊലീസുകാരുടെ പട്ടിക എടുത്താല്‍, എത്രപേര്‍ക്ക് ഥാര്‍ ഉണ്ടാകും? ആ വണ്ടി ആര്‍ക്കൊക്കെയുണ്ടോ, അവര്‍ക്കൊക്കെ ഭ്രാന്തായിരിക്കും’ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിലും എല്ലാ കുപ്രസിദ്ധ ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്നും എന്നും ഡിജിപി പറഞ്ഞു. നിങ്ങള്‍ പൊങ്ങച്ചം കാണിച്ചാല്‍, നിങ്ങള്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

 

ഹരിയാന ഡിജിപിയുടെ അഭിപ്രായത്തെ പിന്തുണച്ചും വിമര്‍ശിച്ചും വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്. പൊലീസിന്റെ ഉത്തരവാദിത്തത്തിലേക്കും റോഡ് സുരക്ഷയുടെ അവസ്ഥയുമാണ് വിമര്‍ശകര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ബുള്ളറ്റിലെത്തി മോഷണം നടത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്നും വിമര്‍ശകര്‍ പറയുന്നു. ഹരിയാനയില്‍ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളാണ് ഡിജിപിയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഥാറുമായി ബന്ധപ്പെട്ട റോഡ് അപകടങ്ങളുടെ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

  • Related Posts

    മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    Spread the love

    Spread the loveകണ്ണൂര്‍: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും ഇപ്പോള്‍ ധര്‍മ്മശാല കൂളിച്ചാലില്‍…

    85 വയസുകാരിയെ പീഡിപ്പിച്ച്‌ അവശനിലയില്‍ വഴിയില്‍ ഉപേക്ഷിച്ച 20കാരൻ അറസ്റ്റില്‍

    Spread the love

    Spread the loveവയോധികയെ പീഡിപ്പിച്ച്‌ അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് വെഞ്ഞാറമൂട് പൊലീസിന്‍റെ പിടിയിലായത്. 85 വയസുകാരിയായെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച്‌ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *