രാജ്യത്തെ കൊവിഡ് കേസുകൾ 4000 കടന്നു, 37 മരണങ്ങൾ; അതീവജാഗ്രത

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ തരംഗത്തിലെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 4000 കടന്നു. 37 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ കണക്കുകളിൽ കേരളത്തിലെ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായി. കഴിഞ്ഞദിവസം ഗുജറാത്തിലും കർണാടകയിലും ആണ് കൂടുതൽ കേസുകൾ…

ട്രംപ് വിളിച്ചു; ‘നരേന്ദ്ര സറണ്ടര്‍’; പ്രധാനമന്ത്രിയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: ഇന്ത്യാ പാക് സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇടപെട്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (rahul gandhi). ട്രംപ് ഫോണില്‍ വിളിച്ച് നരേന്ദ്രാ, സറണ്ടര്‍ എന്ന് പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ചരിത്രം ഇതിന് സാക്ഷിയാണെന്നും ആര്‍എസ്എസിനെയും ബിജെപിയെയും വിമര്‍ശിച്ച്…

അങ്കണവാടിയിൽ പുതിയ മെനു; സംസ്ഥാനത്ത് കോവിഡ് പരിശോധന നിർബന്ധം, കർണാടകയിൽ വൻ ബാങ്ക് കൊള്ള – പ്രധാനവാർത്തകൾ വായിക്കാം

അങ്കണവാടിയിൽ പുതിയ മെനു, കർണാടകയിൽ വൻ ബാങ്ക് കൊള്ള, പാക്ക് ഭീഷണിക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി, സംസ്ഥാനത്ത് കോവിഡ് പരിശോധന നിർബന്ധം,  അൻവറിന്റെ പത്രിക തള്ളി തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.

ആ ക്യാമറ ‘വർക്കിങ്’ ആയിരുന്നു; ഒരു ലക്ഷം രൂപ വരെ പിഴയിട്ട് എംവിഡി, ‘പണി’ കിട്ടി നാട്ടുകാർ

എഐ ക്യാമറ പ്രവർത്തിക്കുന്നില്ലെന്നു കരുതി ഗതാഗത നിയമലംഘനം നടത്തിയവർക്കു പിഴയടയ്ക്കാനുള്ള നോട്ടിസുകൾ ഒന്നിച്ചയച്ച് മോട്ടർ വാഹന വകുപ്പ്. കുമ്പളയിൽ മുന്നൂറോളം പേർക്കാണ് എംവിഡിയുടെ നോട്ടിസ് ലഭിച്ചത്. പിഴത്തുക 7000 മുതൽ ഒരു ലക്ഷം വരെ നീളുന്നു.

പാക്കിസ്ഥാനിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവച്ചു കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം

പാക്കിസ്ഥാനിലെ ടിക്ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പതിനേഴുകാരി സനാ യൂസഫിനെ വെടിവച്ചുകൊന്നു. ഇസ്‍ലാമാബാദിലെ വീട്ടിലെത്തിയ ബന്ധുവാണ് സനയെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണു വിവരം. അക്രമി സ്ഥലത്തുനിന്നും ഉടൻ രക്ഷപ്പെട്ടെന്നും പൊലീസ് തിരച്ചിൽ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.