സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്. മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.   പൂനെ വൈറോളജി ലാബിൽ നിന്ന്…

ചാർജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി; 4 വയസ്സുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്

വാഗമൺ ∙ കോട്ടയം വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ ആര്യ മോഹനാണ് പാലാ മാർ സ്ലീവ ആശുപത്രിയിൽ മരിച്ചത്. ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും ദേഹത്തേക്ക് മറ്റൊരു…

ജെഎസ്‌കെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി; സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു

JSK സിനിമക്ക് പ്രദര്‍ശനാനുമതി. സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ CBFC അംഗീകരിച്ചു. പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങളാണ് വരുത്തിയത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്.   ഹൈകോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവര്‍ത്തകരെത്തിയത്. ജാനകി…

ദമ്പതിമാരുടെ സ്‌കാനിങ്ങിൽ ഞെട്ടി ഉദ്യോഗസ്ഥർ; ഒരാൾ വിഴുങ്ങിയത് 50 ലഹരി ക്യാപ്സ്യൂളുകൾ

കൊച്ചി: മയക്കുമരുന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി നെടുമ്പാശ്ശേരിയിലെത്തിയ ദമ്പതിമാർ കസ്റ്റഡിയിൽ. ബ്രസീൽ സ്വദേശികളെയാണ് കൊച്ചി ഡിആർഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. സ്കാനിങ്ങിലാണ് ഇവർ ലഹരിമരുന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇതിൽ ഒരാൾ മാത്രം 50-ഓളം ക്യാപ്സ്യൂളുകൾ വിഴുങ്ങിയെന്നാണ് വിവരം.  …

കാറിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു; അമ്മയുടെ നില ഗുരുതരം

കൊച്ചി ∙ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് അമ്മയ്ക്കും മക്കൾക്കും പൊള്ളലേറ്റ സംഭവത്തിൽ 2 കുട്ടികൾ മരിച്ചു. പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4) എന്നിവരാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്.…

മലയാളി യുവ ഡോക്ടർ ഗൊരഖ്‌പുരിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഹോസ്റ്റൽ മുറിയിൽ

ഗൊരഖ്‌പുർ∙ മലയാളി ഡോക്ടറെ ഉത്തർ പ്രദേശിലെ ഗൊരഖ്‌പുരിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്‌പുർ ബിആർഡി മെഡിക്കൽ കോളജിലെ പിജി മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

മുൻപോട്ടെടുത്തതോടെ തെറിച്ചു വീണു; നിർത്താതെ പോയി ബസ്, വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി∙ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻപോട്ടെടുത്ത ബസിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ വിദ്യാർഥിനി പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വിദ്യാർഥിനി വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ പോയതായി നാട്ടുകാർ ആരോപിച്ചു. ഇന്നലെ വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലെ ആനിത്തോട്ടം ബസ്…

കുതിച്ചുയർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. 520 രൂപ കൂടിയതോടെ സംസ്ഥാനത്ത് ഒരു പവന് 73,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് വില ഉയര്‍ന്നത്. ഇതോടെ 9,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 18 കാരറ്റിന്…

മഴ ശക്തമായി തുടരും; 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്, 40 – 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം ∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും 5 ദിവസം മഴ ശക്തമായി തുടരും. മുന്നറിയിപ്പിന്റെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

പ്രകമ്പനം സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സാഗർ സൂര്യ,ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി എറണാകുളത്ത് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഹൊറർ കോമഡി എന്റർടൈനർ ചിത്രം പ്രകമ്പനത്തിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്, ആദ്യ ഷെഡ്യൂൾ പൂർത്തിയാകാൻ ഇരിക്കെ ആണ് അപകടം ഉണ്ടായത്, പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയിൽ…