മുൻപോട്ടെടുത്തതോടെ തെറിച്ചു വീണു; നിർത്താതെ പോയി ബസ്, വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

കാഞ്ഞിരപ്പള്ളി∙ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻപോട്ടെടുത്ത ബസിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ വിദ്യാർഥിനി പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വിദ്യാർഥിനി വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ പോയതായി നാട്ടുകാർ ആരോപിച്ചു. ഇന്നലെ വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലെ ആനിത്തോട്ടം ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പിലെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ ഓടുന്ന ബസിൽ നിന്നും കുട്ടി തെറിച്ച് വീഴുന്നതും ബസ് നിർത്താതെ പോകുന്നതും കാണാം.

 

ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണത്. സംഭവത്തിനു ശേഷം ബസ് നിർത്താനോ കുട്ടിക്ക് പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാർ തയാറായില്ലെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മേഖലയിലെ ഒരു ആശ്രമത്തിൽ താമസിച്ചു കാഞ്ഞിരപ്പള്ളി ടൗണിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *