
വാഗമൺ ∙ കോട്ടയം വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ ആര്യ മോഹനാണ് പാലാ മാർ സ്ലീവ ആശുപത്രിയിൽ മരിച്ചത്. ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും ദേഹത്തേക്ക് മറ്റൊരു കാർ വന്ന് ഇടിച്ചുകയറുകയായിരുന്നു.
പാലാ പോളിടെക്നിക്ക് അധ്യാപികയായ അമ്മ ആര്യ മോഹൻ (30) പരുക്കുകളോടെ മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.