ജെഎസ്‌കെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി; സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു

Spread the love

JSK സിനിമക്ക് പ്രദര്‍ശനാനുമതി. സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ CBFC അംഗീകരിച്ചു. പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങളാണ് വരുത്തിയത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്.

 

ഹൈകോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവര്‍ത്തകരെത്തിയത്. ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റി ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന തലക്കെട്ടിലാണ് ചിത്രം തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് സമര്‍പ്പിച്ചത്. കോടതി രംഗങ്ങളിലെ വിസ്താര ഭാഗത്ത് ജാനകിയെന്ന പേര് പൂര്‍ണമായും മ്യൂട്ട് ചെയ്തതും പേര് മാറ്റിയതുമായ പതിപ്പിനാണ് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് OK എന്നറിയിച്ചിരിക്കുന്നത്. പിന്നാലെയാണ്, അന്തിമാനുമതിയ്ക്കായി മുംബൈയിലെ CBFC ഓഫിസിലേക്ക് അയച്ചത്.

 

ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കൂടെ നിന്നവരോട് നന്ദിയുണ്ടെന്നും ഏവരുടെയും പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജാനകി എന്ന പേരില്‍ പ്രശ്‌നം വരുമെന്ന് ആരും ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *