ഓണാഘോഷത്തിനായി വിദ്യാർത്ഥികളെത്തിയ വാഹനം തട്ടി അധ്യാപകന് പരിക്ക്
മീനങ്ങാടി പോളിയിൽ ഓണാഘോഷത്തിനായി വിദ്യാർത്ഥികളെത്തിയ വാഹനം തട്ടി അധ്യാപകന് പരിക്ക്.മീനങ്ങാടി സ്വദേശി ഏർലിസിനാണ് പരിക്കേറ്റത്. അപകടം നടന്നത് സ്ഥാപനത്തിന് പുറത്ത് ടൗണിൽ വെച്ച്.വാഹനാഭ്യാസത്തിനായി വിവിധയിനം വാഹനങ്ങൾ ക്യാംപസിലെത്തിച്ചതായി പരാതി.
മനുഷ്യക്കടത്ത് ആരോപണം:ആദിവാസി യുവതികൾ നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി വൈകിയാല്‍ സിപിഐ ശക്തമായ പ്രക്ഷോഭത്തിലേക്ക്
നാരായണ്പൂർ- (ഛത്തീസ്ഗഡ്): ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെയും ആദിവാസി യുവതികളെയും ഹിന്ദുത്വ സംഘടനകൾ തടഞ്ഞുവയ്ക്കുകയും കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയും ചെയ്ത സംഭവത്തിൽ നടപടികൾ നീട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് തടഞ്ഞുവയ്ക്കപ്പെട്ട ആദിവാസി യുവതികള്‍ വനിത കമ്മിഷന് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ഹിയറിങ്…
ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: ഒരു മാസത്തിനിടെ 195 ലഹരി കേസുകള്‍
കല്‍പ്പറ്റ: ലഹരി മരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി ഓണത്തിനോടനുബന്ധിച്ച് പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട 3830 പേരെ പരിശോധിച്ചു. 195 ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 205 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഗസ്റ്റ് ഒന്ന് മുതല്‍…
ചുരത്തിൽ ലോറി ഓവു ചാലിലേക്ക് മറഞ്ഞു
കൽപ്പറ്റ :ചുരത്തിൽ ഒന്നാം വളവിൽ കോഴി ലോഡുമായി വന്ന വണ്ടി കാറിന്റെ പിറകിലിടിച്ചു ഓവു ചെലിലേക്ക് മറിഞ്ഞാണ് അപകടം. ആർക്കും പരിക്ക് ഇല്ല. ഗതാഗത തടസമില്ല.
ലൈംഗിക അതിക്രമം,പ്രതിയെ റിമാണ്ട് ചെയ്തു
മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റിമാണ്ട് ചെയ്തു. മാനന്തവാടി സ്വദേശി അതുല്‍ രാജ് (22) നെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍…
ഉമ്മുൽ ഖുറാ അക്കാദമി:2025 -2026 വർഷത്തേക്കുള്ള കമ്മിറ്റി നിലവിൽ വന്നു
പടിഞ്ഞാറത്തറ: മത ഭൗതിക സമന്വയ വിദ്യാഭാസ രംഗത്ത് മികച്ചു നിൽക്കുന്ന ഉമ്മുൽ ഖുറ അക്കാദമി പ്രവത്തക സമിതി പുനഃസംഘടിപ്പിച്ചു. പ്രസിഡൻറ്: കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ജനറൽ സെക്രട്ടറി: അബ്‌ദുൽ മജീദ് സഖാഫി പടിഞ്ഞാറത്തറ, ട്രഷറർ: ശറഫുദ്ധീൻ ഹാജി…
ദേശീയ വനിതാ സുബ്ജൂനിയർ ഫുട്ബോൾ അർപ്പിതാ സാറാ ബിജു കേരളാ ടീം വൈസ് ക്യാപ്റ്റൻ
ഛത്തീസ്‌ഗർഡിൽ വെച്ച് നടക്കുന്ന ദേശീയ വനിതാ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിന്റെ വൈസ് ക്യാപ്റ്റനായി മീനങ്ങാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അർപ്പിതാ സാറാ ബിജുവിനെ തിരഞ്ഞെടുത്തു. മീനങ്ങാടി ഫുട്ബോൾ അക്കാദമിയിലെ പരിശീലകൻ സി.…
അമീബിക് ജ്വരം കണ്ടെത്തിയ ഇടങ്ങളിൽ വിദഗ്ധപഠനത്തിൽ ആരോഗ്യവകുപ്പ്; ജാഗ്രതാനിർദേശം
കഴിഞ്ഞയാഴ്ച താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച ഒൻപതുവയസ്സുകാരി അനയയുടെ ഏഴുവയസ്സുകാരനായ സഹോദരനും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചതോടെ ഈ രോഗബാധയെത്തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചായി. കോഴിക്കോട്ടും മലപ്പുറത്തും രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ രോഗബാധിതർക്ക് ജലസമ്പർക്കമുണ്ടായ ഇടങ്ങളിൽ…
ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ സംയുക്ത യോഗം നടത്തി
മുത്തങ്ങ:ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കര്‍ണാടക എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികള്‍ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങള്‍ കൈമാറുന്നതിനും സംയുക്ത പരിശോധനകള്‍ നടത്തുന്നതിനും യോഗത്തില്‍ ധാരണയായി.…
മെത്തഫിറ്റനുമായി യുവാക്കള്‍ പിടിയില്‍
കല്‍പ്പറ്റ: മാരക രാസ ലഹരിയായ മെത്തഫിറ്റനുമായി യുവാക്കള്‍ പിടിയില്‍ മേപ്പാടി റിപ്പണ്‍ പുല്‍പ്പാടന്‍ വീട്ടില്‍ മുഹമ്മദ് ആഷിക്ക് (22), കാപ്പന്‍കൊല്ലി കര്‍പ്പൂരക്കാട് ചാക്കേരി വീട്ടില്‍ സി ഫുവാദ് (23), വൈത്തിരി ആനക്കുണ്ട് പുത്തന്‍ പീടികയില്‍ മുഹമ്മദ് റാഫി (22) എന്നിവരെയാണ് കല്‍പ്പറ്റ…
















