മുത്തങ്ങ:ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കര്‍ണാടക എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികള്‍ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങള്‍ കൈമാറുന്നതിനും സംയുക്ത പരിശോധനകള്‍ നടത്തുന്നതിനും യോഗത്തില്‍ ധാരണയായി.
വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ ജെ ഷാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ , ചാമരാജനഗര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി. ചന്ദ്ര, ഡെസൂപ്രണ്ട് വിജയകുമാര, സു. ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എം.കെ, മുത്തങ്ങ ചെക്ക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാലഗോപാലന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.








