‘20 വർഷമായി മകൻ ലഹരിക്കടിമ, വീടിന് തീവച്ചു, സൈക്കോസിസം കാരണം പലതും സങ്കൽപ്പിച്ചു’: കേസിനെതിരെ പഞ്ചാബ് മുൻ ഡിജിപി
ചണ്ഡിഗഢ്∙ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തനിക്കും ഭാര്യക്കുമെതിരെ കേസെടുത്ത ഹരിയാന പൊലീസ് നടപടിക്കെതിരെ പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫ. സംഭവത്തിൽ തന്റെ കുടുംബത്തിനെതിരായി ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച മുഹമ്മദ് മുസ്തഫ, വരും ദിവസങ്ങളിൽ സത്യം പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവരുമെന്ന്…
വാക്കുതർക്കം, പിന്നാലെ സംഘർഷം; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ
കണ്ണൂര്‍ ∙ പാറക്കണ്ടി ബവ്റിജസ് ഔട്ട്‌ലെറ്റിന് സമീപം കടവരാന്തയില്‍ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. തോട്ടട സമാജ് വാദി നഗറിലെ ഷെൽവിയെയാണ് (50) ഇന്നലെ രാവിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റതായി പോസ്റ്റ്മോര്‍ട്ടത്തില്‍…
വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചൊല്ലി തർക്കം:നഗരസഭാ ജീവനക്കാരന് മർദ്ദനമേറ്റു
മാനന്തവാടി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാനന്തവാടി നഗരസഭാ ജീവനക്കാരന് മർദ്ദനമേറ്റു. ഓഫീസ് അസിസ്റ്റന്റായ രാഹുലിനാണ് (33) മർദ്ദനമേറ്റത്. സംഭവത്തിൽ ജീവനക്കാരനും യുവതിക്കുമെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. ഒഴക്കോടി സ്വദേശിനി…
‘ഒരു കയ്യബദ്ധം, നാറ്റിക്കരുത്…’; യുവനടിയുടെ ഗ്ലാമര്‍ ചിത്രം റീപോസ്റ്റ് ചെയ്ത് ഉദയനിധി; എയറിലേക്ക് പറപ്പിച്ച് ട്രോളന്മാര്‍!
സോഷ്യല്‍ മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്, സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പണി പാളുമെന്നത് ഉദയനിധി സ്റ്റാലിന്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. കുറച്ചുനാള്‍ മുമ്പ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയ്ക്ക് പറ്റിയത് പോലൊരു അബദ്ധത്തിന്റെ പേരില്‍ വെട്ടിലായിരിക്കുകയാണ് തമിഴ് നടനും…
ദലിത് യുവാവിനെ ചങ്ങലയ്ക്ക് കെട്ടിയിട്ട് മർദ്ദിച്ചു, മൂത്രം കുടിപ്പിച്ചു; ക്രൂര പീഡനം
ഭോപാൽ ∙ മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ ദലിത് യുവാവിനെ മൂന്നു പേർ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് മൂത്രം കുടിപ്പിച്ചു. ബിന്ദ് നിവാസിയായ സോനു ബറുവ എന്നയാളുടെ ഡ്രൈവറായിരുന്നു ഇരയായ യുവാവ്. അടുത്തിടെ ഇയാൾ ഡ്രൈവിങ് ജോലി നിർത്തിയിരുന്നു. മൂന്ന് ദിവസം മുൻപ് അലോക്…
രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളിനീക്കി, സുരക്ഷാ വീഴ്ച
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല യാത്രയില്‍ സുരക്ഷാ വീഴ്ച. രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയം ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. പൊലീസും അഗ്‌നിരക്ഷ സേനയും ചേര്‍ന്ന്…
ഒരേ പേരിൽ രണ്ട് മൃതദേഹങ്ങൾ, വീട് മാറി എത്തിച്ചു; അബദ്ധം തിരിച്ചറിഞ്ഞത് സംസ്കരിക്കാനെടുത്തപ്പോൾ
കൊച്ചി ∙ മുംബൈയിൽ മരിച്ച ഇലഞ്ഞി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാനെടുത്തപ്പോൾ മറ്റൊരാൾ. ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ.ഐപ്പിന്റെ മൃതദേഹത്തിനു പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോർജിന്റെ മൃതദേഹം. പഞ്ചായത്ത് അധികൃതരുടേയും നാട്ടുകാരുടേയും ശ്രമഫലമായി പെരുമ്പടവം സ്വദേശിയുടെ മൃതദേഹം ഇന്നു…
ഒപ്പം താമസിച്ച യുവതികളുടെ ദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചു; ഭീഷണി, പണം തട്ടാൻ ശ്രമം: യുവതി അറസ്റ്റിൽ
മംഗളൂരു ∙ ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. നഗരത്തിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ചിക്കമഗളൂരു സ്വദേശിനി നിരീക്ഷയെയാണ് (26) കദ്രി പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി…
‘സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി’, താമരശ്ശേരിയില്‍ നടന്നത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്, വിവിധയിടങ്ങളിൽ ഹർത്താൽ
കോഴിക്കോട്∙ താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനു മുന്നിൽ നടന്നത് ആസൂത്രിത അക്രമണമെന്ന് ഡിഐജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് ആക്രമണം നടത്തിയതെന്നും അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഡിഐജി പറഞ്ഞു. അറവുമാലിന്യ കേന്ദ്രത്തിനുള്ളിൽ ജീവനക്കാർ ഉള്ളപ്പോഴാണ് ഫാക്ടറിക്ക്…
പഞ്ചനക്ഷത്ര ഹോട്ടലിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി: ആദ്യം രഹസ്യമാക്കി, പിന്നാലെ കേസെടുക്കാൻ പൊലീസ്
തിരുവനന്തപുരം ∙ പാളയത്തെ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് റോഡിലുണ്ടായ സംഘര്‍ഷത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. സൗത്ത് പാര്‍ക്ക് ഹോട്ടലിന്റെ മുന്‍വശത്ത് റോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനും യാത്രാ തടസ്സം സൃഷ്ടിച്ചതിനുമാണ് കന്റോണ്‍മെന്റ് പൊലീസ് 10 പേര്‍ക്കെതിരെ…















