പഞ്ചനക്ഷത്ര ഹോട്ടലിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി: ആദ്യം രഹസ്യമാക്കി, പിന്നാലെ കേസെടുക്കാൻ പൊലീസ്

Spread the love

തിരുവനന്തപുരം ∙ പാളയത്തെ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് റോഡിലുണ്ടായ സംഘര്‍ഷത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. സൗത്ത് പാര്‍ക്ക് ഹോട്ടലിന്റെ മുന്‍വശത്ത് റോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനും യാത്രാ തടസ്സം സൃഷ്ടിച്ചതിനുമാണ് കന്റോണ്‍മെന്റ് പൊലീസ് 10 പേര്‍ക്കെതിരെ കേസെടുത്തത്. സിയാദ്, അര്‍ഷാദ്, നന്ദു കൃഷ്ണന്‍, ഷാനു ക്ലമന്റ്, അരുണ്‍ ഗോപാല്‍, അനൂപ് ഗോപാല്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നാലു പേര്‍ക്കും എതിരെയാണ് കേസ്. ഏറ്റുമുട്ടലിന്റെ വിഡിയോ പരിശോധിച്ചാണ് പൊലീസ് നടപടി. ഏറ്റുമുട്ടലും അതിനു ശേഷം നഗരത്തിലുണ്ടായ ആക്രമണ പരമ്പരയും നിയന്ത്രിക്കുന്നതില്‍ പൊലീസിനു ഗുരുതര വീഴ്ചയുണ്ടായതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

 

18ന് രാത്രി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍നിന്നു കഷ്ടിച്ച് 400 മീറ്റര്‍ മാത്രം ദൂരമുള്ള ഹോട്ടലിലും 24 മണിക്കൂര്‍ പൊലീസ് പട്രോളിങ് നടത്തുന്ന എംജി റോഡിലും പൊലീസ് എയ്ഡ് പോസ്റ്റുള്ള ജനറല്‍ ആശുപത്രിയിലുമാണ് സംഘട്ടനങ്ങളുണ്ടായത്. കുപ്രസിദ്ധ ഗുണ്ടയുടെ ഇടനിലക്കാരനും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പാളയം സ്വദേശിയുടെ സംഘവും കൊലക്കേസിലും ലഹരിക്കേസുകളിലും പ്രതിയായ വലിയതുറ സ്വദേശിയുടെ സംഘവുമാണ് ഏറ്റുമുട്ടിയത്. കടകളില്‍ ഗുണ്ടാപ്പിരിവ് നടത്തുന്നതുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കാരണം.

 

ഒന്നര മണിക്കൂറോളം സംഘര്‍ഷം നീണ്ടിട്ടും ഒരാളെപ്പോലും പിടികൂടാതെ, ഇരു സംഘങ്ങളിലും പെട്ടവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ആര്‍ക്കും പരാതിയില്ലെന്ന ഉറപ്പില്‍ വിട്ടയയ്ക്കുകയായിരുന്നു പൊലീസ്. ഇരുമ്പുകമ്പി കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റയാള്‍ ആദ്യം പരാതി നല്‍കിയെങ്കിലും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി പരാതി പിന്‍വലിച്ചു. ഗുണ്ടാപ്പോര് പുറത്തായാല്‍ വിവാദമാകുമെന്നതിനാലാണ് പൊലീസ് സംഭവം രഹസ്യമാക്കിയത്. ഹോട്ടലിലെ ആക്രമണത്തില്‍ ഹോട്ടല്‍ അധികൃതര്‍ക്കും പരാതിയില്ലെന്ന കാരണം പറഞ്ഞു കേസെടുത്തില്ല.

  • Related Posts

    ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം, പൊലീസ് എത്തിയിട്ടും അടി; ഒടുവിൽ പിടിച്ചുമാറ്റി

    Spread the love

    Spread the loveകോഴിക്കോട്∙ നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ കയ്യാങ്കളി. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവിലെ…

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയു‌ടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.   2015നും 2020നും…

    Leave a Reply

    Your email address will not be published. Required fields are marked *