സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി; ജീവനൊടുക്കാൻ ശ്രമിച്ച് കുടുംബം: വീട്ടമ്മ മരിച്ച നിലയിൽ

കൊടുമൺ ∙ ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ 3 പേരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. രണ്ടാംകുറ്റി വേട്ടക്കോട്ട് കിഴക്കേതിൽ ടി.ലീലയെയാണ് (50) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…

യുവ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി കെ ഫർസീന(35) ആണ് മരിച്ചത്.

സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ചു.ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ് സംബന്ധിച്ച് 29 ന് വിദ്യാർത്ഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താനും തുടർന്ന് അക്കാര്യത്തിൽ…

വിഎസിന് വിട നൽ‍കാൻ കേരളം: സംസ്കാരം ബുധനാഴ്ച, നാളെ പൊതുഅവധി

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സംസ്കാരം ബുധനാഴ്ച വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിൽ നടക്കും. എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റ്യാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണസ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്നു…

വയ്യാതാകുമ്പോള്‍ ഒരു തുണ നല്ലതല്ലേ?’; മൂഹൂര്‍ത്തമില്ല, ആഭരണാലങ്കാരങ്ങളും ഇല്ലാതെ വിഎസ് വസുമതി വിവാഹം

പാര്‍ട്ടി പ്രവര്‍ത്തനത്തിന് കല്യാണം തടസ്സമാകുമെന്ന് കരുതി കല്യാണമേ വേണ്ടെന്ന് കരുതിയ ആളായിരുന്നു വിഎസ്, പലപ്പോഴും പാര്‍ട്ടി സഖാക്കളും അടുത്ത ബന്ധുക്കളും പെണ്ണുകാണലിനെ ക്കുറിച്ച് സൂചിപ്പിച്ചോഴൊക്കെ അച്യുതന്‍ ഒഴിഞ്ഞുമാറി നിന്നു. പിന്നീട് എപ്പോഴാ ആണ് വയ്യാതാകുമ്പോള്‍ ഒരു തുണ നല്ലതല്ലേ എന്ന് ആലോചിച്ചതെന്ന്…

വിഎസിന്റെ സംസ്‌കാരം മറ്റന്നാള്‍; നാളെ ഉച്ചയ്ക്ക് ശേഷം വിലാപയാത്ര

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാരം മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് രാജ്യത്തും സംസ്ഥാനത്തും അതുല്യമായ പങ്കുവഹിച്ച നേതാവാണ് സഖാവ് വിഎസ്. സഖാവിന്റെ നിര്യാണത്തില്‍…

വിപ്ലവ സൂര്യൻ ഇനി ഓർമ; വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ…

വീട്ടുമുറ്റത്ത് നിന്ന പൂച്ചയെ മലമ്പാമ്പ് വിഴുങ്ങി; പാമ്പ് പിടിത്തക്കാര്‍ കയ്യോടെ പിടികൂടി

തൃശൂര്‍: വീട്ടുമുറ്റത്ത് പൂച്ചയെ വിഴുങ്ങിയ മലമ്പാമ്പിനെ കയ്യോടെ പിടികൂടി. തൃശൂര്‍ നാലാംകല്ല് അഴിയത്ത് മുജീബിന്റെ വീട്ടിലെ വളര്‍ത്തു പൂച്ചയെയാണ് ഭീമന്‍ മലമ്പാമ്പ് അകത്താക്കിയത്.   മയിലുകള്‍ കരയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് വീടിനുമുന്നില്‍ ഇരയെ അകത്താക്കിയ നിലയില്‍ മലമ്പാമ്പിനെ കണ്ടത്.…

കേന്ദ്രീയ വിദ്യാലയങ്ങളിൽ പാഠപുസ്തകത്തിന് ക്ഷാമം: അടിയന്തര ഇടപെടൽ വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം∙ കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിച്ച് നാലു മാസമായിട്ടും വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർഥികളാണ് നിലവിൽ പുസ്തകങ്ങളില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ആദ്യപാദ പരീക്ഷകൾക്ക് കേവലം ദിവസങ്ങൾ…

കുഞ്ഞുമായി സ്കൂട്ടറിലെത്തി, പിന്നാലെ പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തിരച്ചിൽ

കണ്ണൂർ∙ പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എം.വി.റീമ (30) ആണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള മകനായി അഗ്നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.   രാത്രി 12.45 ഓടെ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളിൽനിന്നാണ്…