
തൃശൂര്‍: വീട്ടുമുറ്റത്ത് പൂച്ചയെ വിഴുങ്ങിയ മലമ്പാമ്പിനെ കയ്യോടെ പിടികൂടി. തൃശൂര്‍ നാലാംകല്ല് അഴിയത്ത് മുജീബിന്റെ വീട്ടിലെ വളര്‍ത്തു പൂച്ചയെയാണ് ഭീമന്‍ മലമ്പാമ്പ് അകത്താക്കിയത്.
മയിലുകള്‍ കരയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് വീടിനുമുന്നില്‍ ഇരയെ അകത്താക്കിയ നിലയില്‍ മലമ്പാമ്പിനെ കണ്ടത്. ഉടന്‍തന്നെ വിവരം എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് പാമ്പ് പിടിത്തക്കാരായ വീരാന്‍കുട്ടി പള്ളിപ്പറമ്പിലും സഹായി ഹംസകുട്ടിയും എത്തി പാമ്പിനെ പിടികൂടി.
കഴിഞ്ഞദിവസം മാപ്രാണത്ത് കുറുനരിയെ വിഴുങ്ങിയ പെരുമ്പാമ്പിനേയും വനം അധികൃതര്‍ പിടികൂടിയിരുന്നു. വനമേഖലയില്‍ മനുഷ്യവാസമുള്ളിടത്തേക്ക് മലമ്പാമ്പുകള്‍ എത്തുന്നത് സാധരണമാവുകയാണ്.