
കൊടുമൺ ∙ ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ 3 പേരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. രണ്ടാംകുറ്റി വേട്ടക്കോട്ട് കിഴക്കേതിൽ ടി.ലീലയെയാണ് (50) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അമിതമായി ഗുളികകൾ കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ ഭർത്താവ് നീലാംബരൻ (57), ഇളയ മകൻ ദിപിൻ കുമാർ (27) എന്നിവരെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന സമയം മൂത്ത മകൻ ദീപു വീട്ടിലില്ലായിരുന്നു.