കവർച്ചാ ശ്രമം;രണ്ട് സ്ത്രീകൾ പിടിയിൽ

Spread the love

തിരുനെല്ലി: കർക്കിടക വാവുബലി കർമ്മങ്ങളോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്തെ തിരക്കിനിടയിൽ കവർച്ചാ ശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകൾ പോലീസ് പിടിയിലായി. ഇന്ന്   രാവിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുകയായിരുന്ന ഒരു വയോധികയുടെ ഒന്നര പവനോളം വരുന്ന സ്വർണമാല പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്.

 

കോയമ്പത്തൂർ സ്വദേശിനികളായ ജ്യോതി (47), അഞ്ജലി (33) എന്നിവരാണ് തിരുനെല്ലി പോലീസ് ഇൻസ്‌പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. പിടിയിലായവർക്ക് തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലും ചേർപ്പ് പോലീസ് സ്റ്റേഷനിലും സമാനമായ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പല പേരുകളിൽ അറിയപ്പെടുന്ന ഇവർ തിരക്കേറിയ സ്ഥലങ്ങളിൽ മാല മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നും പോലീസ് വ്യക്തമാക്കി. പോലീസിന്റെ കൃത്യമായ ഇടപെടൽ കാരണം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇവർ മറ്റ് സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും ഇവരുടെ കൂട്ടാളികളെക്കുറിച്ചും പോലീസ് അന്വേഷണം നടന്നുവരികയാണ്. ബലിതർപ്പണവുമായി ബന്ധപ്പെട്ട് 200 ഓളം പോലീസുകാരെയാണ് ക്ഷേത്ര പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിച്ചിരുന്നത്.

  • Related Posts

    നെഞ്ചില്‍ കാമുകിയുടെ പേര് പച്ചകുത്തി, ഭാര്യ പിണങ്ങിപ്പോയി; പകയില്‍ കൊലപാതകം

    Spread the love

    Spread the loveകൊല്ലം: അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് സ്വദേശിയായ രേവതിയെയാണ് (39) കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനു (35) കൊലപ്പെടുത്തിയത്. ജിനു മറ്റൊരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ഭാര്യ അറിയുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ക്രൂര…

    പോക്‌സോ കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

    Spread the love

    Spread the loveമേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ കൈയ്യിൽ കയറി പിടിച്ച കേസിൽ മുപ്പൈനാട് താഴെ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ. വിനോദിന് (49) കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ രണ്ട് വർഷം തടവും…

    Leave a Reply

    Your email address will not be published. Required fields are marked *